You are currently viewing ജംഷഡ്പൂർ ഇനി കുളിരണിയും , ഇരുമ്പ് നഗരത്തിന് പുതിയ മുഖം

ജംഷഡ്പൂർ ഇനി കുളിരണിയും , ഇരുമ്പ് നഗരത്തിന് പുതിയ മുഖം

നഗരവത്കരണം പരിസ്ഥിതിയ്ക്ക് കോട്ടം വരുത്തുന്നതിനെ പ്രതിരോധിക്കുന്നതിനുള്ള  ഒരു സംരംഭത്തിൽ, ടാറ്റാ സ്റ്റീൽ ശനിയാഴ്ച “ജംഷഡ്പൂർ നഗരവനം” ഉദ്ഘാടനം ചെയ്തു. പ്രധാന നിർമ്മാണ ശാലകൾക്ക് ആതിഥേയത്വം വഹിക്കുന്ന ഒരു വ്യവസായ കേന്ദ്രമായ ജംഷഡ്പൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ നഗര വനവത്കരണ പദ്ധതി നഗരത്തിന്റെ പച്ചപ്പിനെ പുനരുജ്ജീവിപ്പിക്കാൻ ജാപ്പനീസ്    രീതിയിലുള്ള വൃക്ഷം നടീൽ പദ്ധതി നടപ്പിലാക്കുന്നു.

ജംഷഡ്പൂർ നഗരവനം 5.10 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചിരിക്കുന്നു. 33-ലധികം വ്യത്യസ്ത ഇനം സസ്യങ്ങൾ ഉൾപ്പെടെ 37,000-ലധികം മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ജാപ്പനീസ് സസ്യശാസ്ത്രജ്ഞൻ അകിര മിയാവാക്കിയുടെ പേരിലാണ് മിയാവാക്കി രീതി അറിയപ്പെടുന്നത്. ഓരോ ചതുരശ്ര മീറ്ററിലും നിരവധി തദ്ദേശീയ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നതാണ് ഈ രീതിയുടെ പ്രധാന സവിശേഷത.ഇങ്ങനെ 15 മുതൽ 20 വർഷം വരെ താരതമ്യേന കുറഞ്ഞ കാലയളവിനുള്ളിൽ തദ്ദേശീയ നഗര വന ആവാസവ്യവസ്ഥകൾ സൃഷ്ടിക്കുന്നു. നട്ടുപിടിപ്പിച്ച ഇനം തൈകൾ  സ്വയം പര്യാപ്തമായതിനാൽ, വളപ്രയോഗം, നനവ് തുടങ്ങിയ പതിവ് പരിപാലനത്തിന്റെ ആവശ്യകത ഈ  രീതി ഗണ്യമായി കുറയ്ക്കുന്നു.

ഈ പരിസ്ഥിതി സൗഹൃദ പദ്ധതിയുടെ പ്രേരകശക്തിയായ ടാറ്റാ സ്റ്റീൽ ജംഷഡ്പൂർ നഗരവനം നഗരവാസികൾക്ക് സമർപ്പിച്ചു. ടാറ്റാ സ്റ്റീലിന്റെ ഇരുമ്പ് നിർമ്മാണ ശാല, ടാറ്റാ മോട്ടോഴ്സിന്റെ ഓട്ടോമൊബൈൽ നിർമ്മാണ കേന്ദ്രം, ടിൻപ്ലേറ്റ് കമ്പനി പോലുള്ള മറ്റ് വ്യവസായ ഭീമന്മാർ  ജംഷഡ്പൂരിൽ പ്രവർത്തിക്കുന്നു.

“നഗരവത്കരണത്തിന്റെ പരിണതഫലമായി നഗരങ്ങൾക്ക് അവരുടെ പച്ചപ്പുകൾ നഷ്ടപ്പെടുന്ന അവസ്ഥയെ മാറ്റുവാനുള്ള ഒരു ശ്രമമാണ് ജംഷഡ്പൂർ നഗരവനം. രണ്ടാഴ്ചയ്ക്കുള്ളിൽ പൊതുജനങ്ങൾക്ക് പ്രഭാത സമയത്ത് ഇത് തുറന്നുകൊടുക്കും.”

ജംഷഡ്പൂർ നഗരവനത്തെക്കുറിച്ച് ടാറ്റാ സ്റ്റീൽ പറഞ്ഞു,

നഗര വനമേഖലയിൽ നട്ടുപിടിപ്പിച്ചിട്ടുള്ള നിരവധി വൃക്ഷ ഇനങ്ങളിൽ വേപ്പ്, ഞാവൽ, കടമാവ്, മഹാഗണി, അക്കേഷ്യ,  തുടങ്ങിയവ ഉൾപ്പെടുന്നു. ഈ വൈവിധ്യമാർന്ന വൃക്ഷങ്ങൾ നഗരത്തിന്റെ സൗന്ദര്യത്തിന് മാത്രമല്ല പരിസ്ഥിതി ഭദ്രതയ്ക്കും സംഭാവന നൽകുന്നു.

Leave a Reply