ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ശനിയാഴ്ച വകയാമ നഗരത്തിൽ നടത്താനിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണ
വുമായി ബന്ധപ്പെട്ടുള്ള പ്രസംഗത്തിനു തൊട്ടുമുമ്പ് വലിയ സ്ഫോടനം കേട്ടതിനെ തുടർന്ന് അദ്ദേഹത്തെ വേദിയിൽ നിന്ന് ഉടനടി ഒഴിപ്പിച്ചു
പ്രധാനമന്ത്രിക്ക് നേരെ പുക ബോംബ് എറിഞ്ഞതിനെ തുടർന്നാണ് ഇത് സംഭവിച്ചതെന്ന് ജപ്പാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയുമായി ജാപ്പനീസ് പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെയാണ് അനിഷ്ട സംഭവം.
സ്‌ഫോടനം നടന്നയുടൻ അക്രമിയെന്ന് സംശയിക്കുന്നയാളെ പോലീസ് പിടികൂടിയതായി ക്യോഡോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷമാദ്യം മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ പ്രസംഗിക്കുന്നതിനിടെ വെടിയേറ്റ് മരിച്ചിരുന്നു.