You are currently viewing ജസ്പ്രിത് ബുമ്രയ്ക്ക് ഐസിസി  ക്രിക്കറ്റർ ഓഫ് ദി ഇയർ 2024 പുരസ്കാരം

ജസ്പ്രിത് ബുമ്രയ്ക്ക് ഐസിസി  ക്രിക്കറ്റർ ഓഫ് ദി ഇയർ 2024 പുരസ്കാരം

  • Post author:
  • Post category:Sports
  • Post comments:0 Comments

ന്യൂഡൽഹി, ജനുവരി 29, 2025 – ഇന്ത്യൻ പേസ് എയ്‌സ് ജസ്പ്രിത് ബുമ്ര ഐസിസിയുടെ  സർ ഗാർഫീൽഡ് സോബേഴ്സ് ട്രോഫി നേടുകയും 2024-ലെ മികച്ച പുരുഷ ക്രിക്കറ്റർ എന്ന ബഹുമതി സ്വന്തമാക്കുകയും ചെയ്തു. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ പേസറായ ബുമ്ര, രാഹുൽ ദ്രാവിഡ് (2004), സച്ചിൻ തെണ്ടുൽക്കർ (2010), രവിചന്ദ്രൻ അശ്വിൻ (2016), വിരാട് കോഹ്ലി (2017, 2018) എന്നിവരടങ്ങുന്ന എലിറ്റ് പട്ടികയിൽ ചേർന്നു.

2024-ൽ യുഎസിയിലും വിൻഡീസ് ദ്വീപുകളിലുമായി നടന്ന ടി20 ലോകകപ്പ് വിജയത്തിൽ ബുമ്രയുടെ പ്രകടനം നിർണായകമായി. 15 വിക്കറ്റ് നേടി ടൂർണമെന്റിലെ മികച്ച വിക്കറ്റ്ടേക്കറായ ബുമ്ര, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ നേടിയ ഗംഭീര വിജയത്തിൽ മുഖ്യ പങ്ക് വഹിച്ചു. ടെസ്റ്റ് ക്രിക്കറ്റിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു, 13 ടെസ്റ്റുകളിൽ നിന്ന് 71 വിക്കറ്റുകൾ നേടി 2024-ലെ മികച്ച ടെസ്റ്റ് ബൗളറായി മാറി.

ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ്, ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ഹാരി ബ്രൂക്ക് എന്നിവരുമായുള്ള ശക്തമായ മത്സരം മറികടന്നാണ് ബുമ്ര ഈ പുരസ്കാരം സ്വന്തമാക്കിയത്. ഐസിസി പുരുഷ ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ 2024 എന്ന ബഹുമതിയും നേരത്തെ തന്നെ നേടിയതോടെ, അദ്ദേഹത്തിൻറെ കഴിവ് വീണ്ടും തെളിയിച്ചു.

തന്റെ സന്തോഷം പങ്കുവെച്ച ബുമ്ര, ടി20 ലോകകപ്പ് വിജയത്തെ തന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ നിമിഷമായി വിശേഷിപ്പിച്ചു. “ഇന്ത്യയ്ക്കായി ലോകകപ്പ് നേടിയത് ഒരുദീർഘകാല സ്വപ്നം സാക്ഷാത്കരിച്ച നിമിഷമായിരുന്നു. ഈ പുരസ്കാരം 2024-ൽ ചെയ്ത കഠിനാധ്വാനത്തിനുള്ള അംഗീകാരമാണ്,” എന്നായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.

ബോർഡർ-ഗവാസ്‌ക്കർ ട്രോഫിക്കിടെ പിടിപെട്ട  പുറംവേദനയിൽ നിന്ന് മുക്തനാവാൻ ബുമ്ര ഇപ്പോൾ വിശ്രമത്തിലാണ്. ഫെബ്രുവരി 19 മുതൽ ആരംഭിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ബുമ്ര പൂർണ്ണമായും വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ നേട്ടത്തോടെ, ഇന്ത്യയുടെ എല്ലാ കാലത്തെയും മികച്ച പേസർമാരിൽ ഒരാളായി ബുമ്ര മാറിയിരിക്കുകയാണ്

Leave a Reply