മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്നുവരുന്ന ബോർഡർ-ഗാവാസ്കർ ട്രോഫിയുടെ നാലാമത്തെ ടെസ്റ്റിൽ, ജസ്പ്രീത് ബുംറാ തന്റെ 200-മത് ടെസ്റ്റ് വിക്കറ്റ് നേടി. ട്രാവിസ് ഹെഡിനെ വെറും 1 റൺസിന് പുറത്താക്കിയാണ് ബുംറാ ഈ നേട്ടം കൈവരിച്ചത്.
ഈ നേട്ടം ബുംറയുടെ കരിയറിലും, ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലും പ്രാധാന്യമർഹിക്കുന്നതാണ്. ഒരു ടെസ്റ്റ് ബൗളർ എന്ന നിലയിൽ 200 വിക്കറ്റുകൾ 20-ൽ താഴെ ശരാശരിയോടെ നേടുന്ന ആദ്യ താരമായി ബുംറ മാറി. അദ്ദേഹത്തിന്റെ ശരാശരി 19.56 ആണ്.44 ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് ബുംറയ്ക്ക് ഈ നേട്ടം കൈവരിക്കാൻ വേണ്ടിവന്നത്.
നിലവിലെ പരമ്പരയിൽ 28 വിക്കറ്റുകൾ നേടിയ ബുംറ തന്റെ ഉജ്ജ്വല പ്രകടനത്തിലൂടെ ലോകത്തിലെ മികച്ച പേസ് ബൗളർമാരിൽ ഒരാളായി തന്റെ സ്ഥാനം ഉറപ്പിച്ചു.
