വൈറ്റ് ഹൗസിൽ ഇന്ന് നടന്ന ചടങ്ങിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ലയണൽ മെസ്സി, ഹില്ലറി ക്ലിന്റൺ എന്നിവർ ഉൾപ്പെടെ 19 പ്രമുഖ വ്യക്തികൾക്ക് പ്രസിഡന്റ്ഷ്യൽ മെഡൽ ഓഫ് ഫ്രീഡം സമ്മാനിച്ചു. യുഎസിനും ലോകത്തിനുമുള്ള അതുല്യ സംഭാവനകൾ അംഗീകരിച്ചാണ് ഈ ബഹുമതി നൽകിയത്.
ആദരിച്ചവരുടെ പട്ടികയിൽ ഹിലരി ക്ലിന്റൺ ലൈയണൽ മെസ്സി , ഇർവിൻ “മാജിക്” ജോൺസൺ, റാൽഫ് ലോറൻ, ജോർജ് സോറോസ് എന്നിവർ ഉൾപ്പെടുന്നു.
“പ്രസിഡന്റ്ഷ്യൽ മെഡൽ ഓഫ് ഫ്രീഡം നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയാണ്. അമേരിക്കയുടെ സമൃദ്ധിക്കും മൂല്യങ്ങൾക്കുമുള്ള സംഭാവനകളെയും, ലോക ശാന്തിക്ക് വേണ്ടി പ്രവർത്തിച്ചവരെയും അനുസ്മരിക്കുന്നതാണ് ഈ ബഹുമതി,” പ്രസിഡന്റ്സ് ബൈഡൻ ചടങ്ങിൽ പ്രസ്താവിച്ചു.
രാഷ്ട്രീയ സേവനം മുതൽ കായിക മികവുവരെ, ഫാഷൻ മുതൽ ധനകാരുണ്യ പ്രവർത്തനങ്ങൾ വരെ വിപുലമായ സംഭാവനകളാണ് ചടങ്ങിൽ പ്രശംസിക്കപ്പെട്ടത്. ഓരോ പുരസ്കാര ജേതാവും ആഗോള വേദിയിൽ അമേരിക്കൻ മൂല്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ അർപ്പിച്ച പ്രയത്‌നങ്ങൾക്കായാണ് ആദരിക്കപ്പെട്ടത്.
