You are currently viewing ലിഥിയം-അയൺ ബാറ്ററിയുടെ സ്രഷ്ടാവ് ജോൺ ബി ഗുഡ്ഇനഫ്  അന്തരിച്ചു.
ജോൺ ബി ഗുഡ്ഇനഫ് / കടപ്പാട് :യുഎസ് ഊർജ്ജ വകുപ്പ്

ലിഥിയം-അയൺ ബാറ്ററിയുടെ സ്രഷ്ടാവ് ജോൺ ബി ഗുഡ്ഇനഫ്  അന്തരിച്ചു.

  • Post author:
  • Post category:World
  • Post comments:0 Comments

ലിഥിയം അയൺ ബാറ്ററിയുടെ വികസനത്തിൽ നിർണായക പങ്കുവഹിച്ച നൊബേൽ സമ്മാന ജേതാവായ ശാസ്ത്രജ്ഞൻ ജോൺ ബി ഗുഡ്ഇനഫ് 100-ാം വയസ്സിൽ അന്തരിച്ചു.

ബാറ്ററി സാങ്കേതിക വിദ്യയിലെ അദ്ദേഹത്തിന്റെ സംഭാവനകൾ പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വ്യാപകമായ ഉപയോഗത്തിനു വഴിയൊരുക്കി.

ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയിലെ എഞ്ചിനീയറിംഗ് പ്രൊഫസറായ ഗുഡ്ഇനഫ്, ടെക്സാസിലെ ഓസ്റ്റിനിലെ ഒരു അസിസ്റ്റഡ് ലിവിംഗ് ഫെസിലിറ്റിയിൽ വച്ച് അന്തരിച്ചു.  അദ്ദേഹത്തിന്റെ മരണം യൂണിവേഴ്സിറ്റി അറിയിച്ചു

1980-ൽ, ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ ഒരു വിപ്ലവകരമായ കണ്ടെത്തൽ നടത്തി,അദ്ദേഹം സൃഷ്ടിച്ച ഒരു ബാറ്ററി ലോകത്തിലെ സാങ്കേതികവിദ്യയെ മാറ്റി മറിച്ചു 

ഇന്നത്തെ കാലത്ത്, ലിഥിയം-അയൺ ബാറ്ററികൾ ടെസ്‌ല  ഉൾപ്പെടെ സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയ്ക്ക് ഊർജം പകരുന്നു.

ഈ ബാറ്ററികൾക്ക് , ഗ്യാസോലിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാറുകളും ട്രക്കുകളും മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുള്ള കഴിവുമുണ്ട്.

ബാറ്ററി സാങ്കേതിക വിദ്യയുടെ വികസനത്തിൽ  അദ്ദേഹത്തിന്റെ കണ്ടുപിടുത്തം ഒരു സുപ്രധാന നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു.

2019 ൽ, 97-ആം വയസ്സിൽ, മറ്റ് രണ്ട് ശാസ്ത്രജ്ഞരായ എം. സ്റ്റാൻലി വിറ്റിംഗ്ഹാം, അകിര യോഷിനോ എന്നിവരുമായി നോബൽ സമ്മാനം പങ്കിട്ടപ്പോൾ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ നോബൽ സമ്മാന ജേതാവായി ഗുഡ്ഇനഫ് മാറി.

എന്നിരുന്നാലും ഗുഡ്‌ഇനഫിന് തന്റെ ബാറ്ററി കണ്ടുപിടുത്തങ്ങൾക്ക് റോയൽറ്റികളൊന്നും ലഭിച്ചില്ല.

തന്റെ കരിയറിന്റെ ഭൂരിഭാഗവും അധ്യാപനത്തിനും ഗവേഷണത്തിനുമായി അദ്ദേഹം നിസ്വാർത്ഥമായി സമർപ്പിച്ചു, കൂടുതൽ ശാസ്ത്രീയ ഗവേഷണത്തിനും സ്കോളർഷിപ്പുകൾക്കും തന്റെ അവാർഡുകൾക്കൊപ്പം ലഭിച്ച സ്റ്റൈപ്പൻഡുകൾ അദ്ദേഹം സംഭാവന ചെയ്തു.

Leave a Reply