കൊച്ചി: മാധ്യമപ്രവർത്തകനും ടെലിവിഷൻ അവതാരകനുമായിരുന്ന സനൽ പോറ്റി (55) ഇന്ന് അന്തരിച്ചു. വൃക്കരോഗത്തെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം കൊച്ചിയിലെ മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ആശുപത്രിയിൽ വെച്ചായിരുന്നു.
ഏഷ്യാനെറ്റ് ടെലിവിഷൻ ചാനലിലെ പ്രഭാത പരിപാടിയുടെ അവതാരകനായി മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ സനൽ പോറ്റി, തന്റെ വ്യക്തിമുദ്ര പതിപ്പിച്ച അവതരണശൈലിക്കായി പ്രശസ്തനായിരുന്നു. മാധ്യമപ്രവർത്തകൻ, അവതാരകൻ, എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹം ശക്തമായ സാന്നിധ്യം പുലർത്തി.
ഏഷ്യാനെറ്റിൽ നിന്നുള്ള സേവനത്തിന് ശേഷം ജീവൻ ടിവിയിൽ പ്രോഗ്രാം വിഭാഗം മേധാവിയായും അവതാരകനായും പ്രവർത്തിച്ച അദ്ദേഹം, പിന്നീട് കളമശ്ശേരി എസ്സിഎംഎസ് കോളേജിൽ പബ്ലിക് റിലേഷൻസ് മാനേജറായി സേവനമനുഷ്ഠിച്ച വരുന്നതിനിടയിലാണ് അദ്ദേഹത്തിൻറെ മരണം
