You are currently viewing വിമാന അപകടത്തിൽ മരണമടഞ്ഞ രഞ്ജിത ജി നായരെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട  ജൂനിയർ സൂപ്രണ്ട് എ. പവിത്രനെ സസ്പെൻഡ് ചെയ്തു

വിമാന അപകടത്തിൽ മരണമടഞ്ഞ രഞ്ജിത ജി നായരെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട  ജൂനിയർ സൂപ്രണ്ട് എ. പവിത്രനെ സസ്പെൻഡ് ചെയ്തു

വിമാന അപകടത്തിൽ മരണമടഞ്ഞ രഞ്ജിത ജി നായരെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കാസർകോട് വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയർ സൂപ്രണ്ട് (ഡെപ്യൂട്ടി തഹസിൽദാർ) എ. പവിത്രനെ സസ്‌പെന്റ് ചെയ്തു. ഈ പോസ്റ്റിൽ രഞ്ജിതയുടെ ജാതിയും സ്ത്രീത്വവും ലക്ഷ്യംവച്ച് അപമാനകരമായ ഭാഷ ഉപയോഗിച്ചിരുന്നു.

പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ശക്തമായ പ്രതിഷേധം ഉയർന്നു. സംഭവത്തെ തുടർന്ന് റവന്യൂ വകുപ്പ് അടിയന്തരമായി നടപടി സ്വീകരിച്ച് പവിത്രനെ സസ്‌പെന്റ് ചെയ്തു. മന്ത്രി കെ. രാജൻ ആണ് സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.

Leave a Reply