ചലച്ചിത്ര-മിമിക്രി രംഗത്ത് ഏറെ പ്രശസ്തനായ കലാഭവൻ നവാസ് (51) അന്തരിച്ചു. നടനെ ചോറ്റാനിക്കരയിലെ ഒരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കഴിഞ്ഞ രാത്രി കണ്ടെത്തുകയായിരുന്നു. നവാസ് അഭിനയിച്ചുകൊണ്ടിരുന്ന “പ്രകമ്പനം” എന്ന സിനിമയുടെ ഷൂട്ടിംഗിനായി അദ്ദേഹം ലോഡ്ജിൽ താമസിച്ചു വരികയായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് വിശ്രമിക്കാൻ റൂമിൽ എത്തിയ നവാസിനെ ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മിമിക്രി കലാകാരനായി മലയാളികളിൽ സുപരിചിതനായിരുന്ന നവാസ്, കലാഭവൻ മിമിക്രി ട്രൂപ്പിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ഏറെ ശ്രദ്ധേയനായിരുന്നു.
പ്രാഥമിക നിഗമനത്തിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് അധികൃതർ അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നാലേ ഇത് സ്ഥിരീകരിക്കാൻ ആവുകയുള്ളൂ
1995-ലെ ചൈതന്യം എന്ന ചിത്രത്തിലൂടെയായിരുന്നു നവാസ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് നിരവധി സിനിമകളിൽ നവാസ് അഭിനയിച്ചു, സ്ക്രീനിന് പുറത്ത് മിമിക്രി യിലൂടെയും ജനങ്ങളുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു
