You are currently viewing യുകെയിൽ കണ്ണൂർ സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

യുകെയിൽ കണ്ണൂർ സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

ബര്‍മിംഗ്ഹാം: കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശിയായ ബിജു ജോസഫ് (54) ബര്‍മിംഗ്ഹാമിലെ തന്റെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുടുംബസമേതം താമസിച്ചിരുന്ന വീടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയിലാണ് മരണം സംഭവിച്ചത്.

പ്രാഥമിക നിഗമനപ്രകാരം, ഉറക്കത്തിനിടെ  ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണം. ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ സജീവ പ്രവര്‍ത്തകനും സീറോ മലബാര്‍ സഭയുടെ സെന്റ് ബെനഡിക് മിഷന്‍ സാറ്റ്‌ലി ഇടവകാംഗവുമായിരുന്നു പരേതന്‍.

Leave a Reply