You are currently viewing കണ്ണൂർ: വാരം ട്രിനിറ്റി കോളേജ് എം.ഡി കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ: വാരം ട്രിനിറ്റി കോളേജ് എം.ഡി കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ: വാരം ട്രിനിറ്റി കോളേജിന്റെ മാനേജിംഗ് ഡയറക്ടർ കെ.ടി അബ്ദുൽ മജീദ് (51) കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ രാത്രി ഏകദേശം ഒൻപത് മണിയോടെ പനയത്താംപറമ്പ് ചാപ്പയിലെ കേളു വൈദ്യരുടെ വീട്ടിൽ വെച്ചാണ് സംഭവം ഉണ്ടായത്.

ശാരീരിക അസ്വസ്ഥതയെ തുടർന്ന് ചികിത്സയ്ക്കായി വൈദ്യരുടെ വീട്ടിലെത്തിയിരിക്കെയായിരുന്നു അദ്ദേഹം അപ്രതീക്ഷിതമായി കുഴഞ്ഞുവീണത് എന്നാണ് ലഭിക്കുന്ന വിവരം. ഉടൻ തന്നെ സമീപത്തെ അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുണ്ടേരി കൈപ്പക്കയിലെ മെട്ട ഖദീജ മൻസിലിൽ കുടുംബാംഗമായിരുന്ന അബ്ദുൽ മജീദ്, അടുത്തിടെ താഴെചൊവ്വ തങ്കെക്കുന്നിലാണ് താമസിച്ചിരുന്നത്.
സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Leave a Reply