കരീം ബെൻസെമ അൽ ഇത്തിഹാദിൽ ചേർന്നതായി ചൊവ്വാഴ്ച ക്ലബ് ഔദ്യോഗികമായി
വെളിപ്പെടുത്തി.ഇതോടെ സൗദി പ്രോ ലീഗിൽ ചേരുന്ന ഏറ്റവും പുതിയ പ്രമുഖ കളിക്കാരനായി അദ്ദേഹം മാറി
35 കാരനായ ബെൻസമ 14 വർഷം റയൽ മാഡ്രിഡിൽ ചെലവഴിച്ചതിന് ശേഷമാണ് ഈ വിട വാങ്ങൽ. 2022-23 സീസണിന്റെ അവസാന ദിനത്തിൽ അത്‌ലറ്റിക് ക്ലബ്ബിനെതിരെ അവസാന ഗോൾ നേടി മത്സരം.1-1 സമനിലയിൽ പിരിഞ്ഞതോടെ ക്ലബ്ബുമായുള്ള തന്റെ കാലാവധി അവസാനിപ്പിച്ചു.
മുൻ ഫ്രഞ്ച് സ്‌ട്രൈക്കർ മാഡ്രിഡുമായുള്ള കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടുമെന്ന് ആദ്യം പ്രതീക്ഷിച്ചിരുന്നെങ്കിലും, സൗദി പ്രോ ലീഗിൽ തന്റെ മുൻ സഹതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം ചേരാൻ തീരുമാനിച്ചത് പലരെയും അത്ഭുതപ്പെടുത്തി. സൗദി ചാമ്പ്യന്മാരിൽ നിന്ന് 400 മില്യൺ യൂറോ വിലമതിക്കുന്ന രണ്ട് വർഷത്തെ ഓഫർ ബെൻസെമയ്ക്ക് ലഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
“മറ്റൊരു പുതിയ രാജ്യത്ത് ഫുട്ബോൾ മത്സരങ്ങളിൽ ഏർപ്പെടുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അൽ-ഇത്തിഹാദ് ക്ലബ്ബിന് ശ്രദ്ധേയമായ ചരിത്രമുണ്ട്, അത്യധികം ആവേശഭരിതരായ ആരാധകരും, ഏഷ്യയിലെ ഒരു പ്രബല ശക്തിയാകാനുള്ള അഭിലാഷങ്ങളുമുണ്ട്. ” തന്റെ ആവേശം പ്രകടിപ്പിച്ചുകൊണ്ട് ബെൻസെമ പറഞ്ഞു,
റിയൽ മാഡ്രിഡിൽ ഉണ്ടായിരുന്ന സമയത്ത്, 2022 ബാലൺ ഡി ഓർ നേടിയ പ്രതിഭാധനനായ സ്‌ട്രൈക്കർ, 648 മത്സരങ്ങളിൽ നിന്ന് 354 ഗോളുകൾ നേടി, ക്ലബ്ബിനായി 25 ട്രോഫികളും നേടി. നാല് ലാലിഗ കിരീടങ്ങൾ, അഞ്ച് ചാമ്പ്യൻസ് ലീഗുകൾ, മൂന്ന് കോപ്പ ഡെൽ റേ ട്രോഫികൾ, നാല് സ്പാനിഷ് സൂപ്പർകപ്പുകൾ, നാല് യുവേഫ സൂപ്പർ കപ്പുകൾ, അഞ്ച് ഫിഫ ക്ലബ് ലോകകപ്പുകൾ എന്നിവ ഉൾപ്പെടുന്നു.
പരിക്കുകളാൽ
ലോകകപ്പിനുള്ള ഫ്രഞ്ച് ദേശീയ ടീമിൽ നിന്ന് പിന്മാറാൻ കാരണമായി ഒരു സീസൺ നഷ്ടപെട്ടെങ്കിലും, കഴിഞ്ഞ സീസണിൽ 43 മത്സരങ്ങളിൽ നിന്ന് 31 ഗോളുകൾ നേടാനും ആറ് അസിസ്റ്റുകൾ നൽകാനും ബെൻസമയ്ക്ക് കഴിഞ്ഞു.
മാഡ്രിഡിന്റെ വിജയകരമായ 2021-22 കാമ്പെയ്‌നിൽ ബെൻസെമ നിർണായക പങ്ക് വഹിച്ചു, ലാലിഗയിൽ 27 തവണയും ചാമ്പ്യൻസ് ലീഗിൽ 15 തവണയും ഗോൾ കണ്ടെത്തി, രണ്ട് മത്സരങ്ങളിലും ക്ലബ് കിരീടം നേടി.
അദ്ദേഹത്തിന്റെ വിടവാങ്ങലോടെ, റൊണാൾഡോയ്ക്ക് മാത്രം പിന്നിൽ, ബെൻസെമ മാഡ്രിഡിന്റെ എക്കാലത്തെയും ഉയർന്ന രണ്ടാമത്തെ ഗോൾ സ്‌കോററായി തുടരുന്നു. ആഗോള ഫുട്ബോൾ ഐക്കണാണ് കരീം, പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു കളിക്കാരനും കൂടിയാണ് അദ്ദേഹം