You are currently viewing കരീം ബെൻസേമ തിരികേ ഫ്രാൻസിലേക്ക്? തന്റെ ബാല്യകാല ക്ലബ്ബായ ലിയണുമായി  ചർച്ചകൾ സജീവമെന്ന് റിപോർട്ട്

കരീം ബെൻസേമ തിരികേ ഫ്രാൻസിലേക്ക്? തന്റെ ബാല്യകാല ക്ലബ്ബായ ലിയണുമായി  ചർച്ചകൾ സജീവമെന്ന് റിപോർട്ട്

  • Post author:
  • Post category:Sports
  • Post comments:0 Comments

കഴിഞ്ഞ വർഷം യൂറോപ്പിൽ നിന്ന് സൗദി പ്രൊ ലീഗിലേക്ക് കുടിയേറിയ താരങ്ങളിൽ പ്രമുഖനായ കരീം ബെൻസേമ ഇപ്പോൾ തിരികെ ഫ്രാൻസിലേക്ക് പോകാനുള്ള ശ്രമത്തിലാണ്. ബെൻസേമ തന്റെ ബാല്യകാല ക്ലബ്ബായ ലിയണുമായി ചർച്ചകൾ നടത്തുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു 

2023 സമ്മറിൽ റയൽ മാഡ്രിഡിൽ നിന്ന് മൂന്നു വർഷത്തെ കരാറിൽ അൽ-ഇത്തിഹാദിൽ ചേർന്ന ബെൻസേമ 36 വയസ്സുകാരനാണ്. 2009 ൽ ലിയണിൽ നിന്ന് മാഡ്രിഡിലേക്ക് പോയ ശേഷം അഞ്ച് ചാമ്പ്യൻസ് ലീഗ് കപ്പ്‌കൾ നേടിയ താരമാണ് അദ്ദേഹം. 

കഴിഞ്ഞ വർഷം യൂറോപ്പിൽ നിന്ന് സൗദിയിലേക്ക് കുടിയേറിയ മറ്റു പ്രമുഖ താരങ്ങളിലൊരാണ് ബെൻസേമ. രാജ്യത്തെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് നിയന്ത്രിക്കുന്ന നാലു ക്ലബ്ബുകളിൽ ഒന്നാണ് അൽ-ഇത്തിഹാദ്. 

കഴിഞ്ഞ ആഴ്ച അനുമതിയില്ലാതെ അവധിക്ക് പോയ ശേഷം ടീമിൽ തിരിച്ചെത്താൻ വൈകിയതോടെയാണ് ബെൻസേമയുടെ കാര്യം ശ്രദ്ധിക്കപ്പെട്ടത്. ഫ്രാൻസ് ദേശീയ ടീമിന്റെ മുൻ ഫോർവേഡിന് ഇതുവരെ ഒരു ഓഫർ ലഭിച്ചിട്ടില്ല, കാര്യങ്ങൾ  നേരെയാക്കാൻ ക്ലബ്ബ് അദ്ദേഹവുമായി ചർച്ച നടത്താനാണ് പദ്ധതി. ഈ സീസണിൽ 20 മത്സരങ്ങളിൽ 12 ഗോളുകൾ നേടിയ ബെൻസേമയുടെ പ്രകടനം വിമർശനം നേരിട്ടിരുന്നു. കഴിഞ്ഞ സീസണിൽ കിരീടം നേടിയ അൽ-ഇത്തിഹാദ് ഇപ്പോൾ ലീഗിൽ ഏഴാമതാണ്, ഒന്നാമതിൽ നിന്ന് 25 പോയിന്റ് പിന്നിൽ.

ബെൻസേമയെ തിരിച്ചുകൊണ്ടുവരാൻ ലിയോണിന് കഴിയുമോയെന്ന് ഇതുവരെ വ്യക്തമല്ല. 2005-2008 കാലഘട്ടത്തിൽ ബെൻസേമ ലിയോണിലായിരുന്ന സമയത്ത് തുടർച്ചയായി നാല് ലീഗ് കിരീടങ്ങൾ നേടിയിരുന്നു, എന്നാൽ ഇപ്പോൾ അവർ ലിഗ് 1-ൽ 16-ാം സ്ഥാനത്താണ്. കൂടാതെ സാമ്പത്തിക പ്രതിസന്ധികളും ക്ലബ് നേരിടുന്നതായി വാർത്തകളുണ്ട്.

Leave a Reply