ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി കർണാടക സർക്കാർ ഭക്ഷ്യവസ്തുക്കളിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നതിന് കർശനമായ പിഴ ചുമത്തും. പുതിയ നിയന്ത്രണങ്ങൾ സംസ്ഥാനത്തുടനീളമുള്ള ചിക്കൻ കബാബുകൾ, മീൻ വിഭവങ്ങൾ, വെജിറ്റേറിയൻ കറികൾ എന്നിവ ലക്ഷ്യമിടുന്നു.
ഈ പലഹാരങ്ങളിൽ കൃത്രിമ നിറങ്ങളുടെ വ്യാപകമായ ഉപയോഗത്തെക്കുറിച്ച് ഭക്ഷ്യ സുരക്ഷാ സ്റ്റാൻഡേർഡ് ഡിപ്പാർട്ട്‌മെൻ്റിന് പരാതി ലഭിച്ചതിനെ തുടർന്നാണ് ഈ നീക്കം,
നിയമലംഘകർക്ക് ഏഴ് വർഷം മുതൽ ജീവപര്യന്തം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള കർണാടക സർക്കാരിൻ്റെ വലിയ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നിയമങ്ങൾ .ഈ വർഷം ആദ്യം തന്നെ ഗോബി മഞ്ചൂറിയൻ, കോട്ടൺ മിഠായി തുടങ്ങിയ ഇനങ്ങളിൽ കൃത്രിമ നിറങ്ങൾ നിരോധിച്ചിരുന്നു.