കൊല്ലം ജില്ലാ പഞ്ചായത്തിന്റെ കതിർമണി അരി മറ്റു ജില്ലാ പഞ്ചായത്തുകൾ അനുകരിക്കേണ്ട മാതൃകയാണെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. ജില്ലയിലെ തരിശു ഏലകളിൽ ജില്ലാ പഞ്ചായത്ത് നേരിട്ട് കൃഷി ചെയ്യിപ്പിച്ച് വിപണിയിലേക്ക് എത്തിക്കുന്ന നാടൻ മട്ട അരിയാണ് കതിർമണി. 350 രൂപയാണ് അഞ്ച് കിലോ പയ്ക്കറ്റിന് വില നിശ്ചയിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന വിപണന കേന്ദ്രത്തിലൂടെയും ജില്ലയിലെ കൃഷിഭവനങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് വിപണന കേന്ദ്രങ്ങൾ എന്നിവ മുഖേനയും 325/- രൂപ നിരക്കിൽ കതിർ മണി അരി ലഭ്യമാകും. കർഷകർ ഉൽപ്പാദിപ്പിക്കുന്ന നാടൻ ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിന് എല്ലാ ജില്ലകളിലും കേരള അഗ്രോ ഔട്ട്ലെറ്റുകൾ ആരംഭിച്ചു വരികയാണെന്ന് മന്ത്രി പറഞ്ഞു.

കതിർമണി അരി മറ്റ് ജില്ലാ പഞ്ചായത്തുകൾ അനുകരിക്കേണ്ട മാതൃക: മന്ത്രി പി പ്രസാദ്
- Post author:Editor
- Post published:Tuesday, 20 May 2025, 20:28
- Post category:Kerala
- Post comments:0 Comments