തന്റെ മകൾ ഫർഹാൻ ബിൻ ലിയാക്കത്ത് എന്നയാളെ വിവാഹം കഴിക്കുമെന്ന വാർത്ത തെറ്റാണെന്ന് തെന്നിന്ത്യൻ നടി കീർത്തി സുരേഷിന്റെ പിതാവും ചലച്ചിത്ര നിർമ്മാതാവുമായ സുരേഷ് കുമാർ പറഞ്ഞു
കേരള ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുരേഷ് കുമാർ ഇക്കാര്യം അറിയിച്ചത്.
“എന്റെ മകൾ കീർത്തി സുരേഷ് ഒരാളുമായി ഡേറ്റിംഗിലാണെന്നും അവൾ അവനെ വിവാഹം കഴിക്കുന്നുവെന്നും ഓൺലൈൻ മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ ഉണ്ട്, ഇതെല്ലാം വ്യാജ വാർത്തകളാണ്.” സുരേഷ് കുമാർ പറഞ്ഞു
“എനിക്ക് അദ്ദേഹത്തെ അറിയാം, അവൻ അടുത്ത കുടുംബ സുഹൃത്താണ്. ഫർഹാന്റെ ജന്മദിനത്തിൽ, കീർത്തി കുറച്ച് ഫോട്ടോ പോസ്റ്റ് ചെയ്തത് ഒരു തമിഴ് ഓൺലൈൻ മാഗസിനു ലഭിച്ചു .”അദ്ദേഹം കൂട്ടിച്ചേർത്തു
ഈ വാർത്തയെക്കുറിച്ച് അന്വേഷിക്കാൻ പലരും തന്നെ വിളിക്കുന്നുണ്ടെന്നും ഇത് കുടുംബത്തിന് സമാധാനം നഷ്ടപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
കീർത്തിയുടെ വിവാഹം നിശ്ചയിച്ചാൽ ആദ്യം മാധ്യമങ്ങളേയും പൊതുജനങ്ങളേയും അറിയിക്കുന്നത് താനായിരിക്കുമെന്നും സുരേഷ് പറഞ്ഞു. നുണകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു