You are currently viewing കെൽട്രോൺ ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ് വിറ്റുവരവ് നേടി

കെൽട്രോൺ ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ് വിറ്റുവരവ് നേടി

  • Post author:
  • Post category:Kerala
  • Post comments:0 Comments

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെൽട്രോൺ) ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ് വിറ്റുവരവ് ഈ വർഷം നേടിയതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. കെൽട്രോണിനും കേരളത്തിനും അഭിമാനകരമായി 1056.94 കോടി രൂപയുടെ വിറ്റുവരവാണ് ഈ വർഷം കമ്പനി നേടിയത്.

ഇതിനുപുറമെ കെൽട്രോൺ ഗ്രൂപ്പിലെ സബ്സിഡിയറി കമ്പനികളായ കണ്ണൂരിലെ കെ.സി.സി.എൽ (104.85 കോടി രൂപ) , മലപ്പുറത്തെ കെ.ഇ.സി.എൽ (38.07 കോടി രൂപ) എന്നിവ ഉൾപ്പെടെ, ഗ്രൂപ്പ് കമ്പനികൾ സംയുക്തമായി 1199.86 കോടി രൂപയുടെ വിറ്റുവരവും 62.96 കോടി രൂപയുടെ പ്രവർത്തന ലാഭവുമാണ് കൈവരിച്ചിരിക്കുന്നത്.

2023-24 സാമ്പത്തിക വർഷത്തിൽ കെൽട്രോൺ നേടിയ 643 കോടി രൂപയായിരുന്നു ഇതിന് മുൻപുള്ള കമ്പനിയുടെ റെക്കോർഡ് വിറ്റുവരവ്. ശരാശരി 400 കോടി വിറ്റുവരവിൽ നിന്ന് 2021ൽ 520 കോടിയായി ഉയർന്ന കെൽട്രോൺ, തുടർന്നുള്ള വർഷങ്ങളിൽ വളർച്ചാ നിരക്ക് മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കമ്പനിയുടെ ഈ നേട്ടത്തിന് പ്രധാന കാരണം, പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതിലും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിലും മാനേജ്‌മെന്റ് സ്വീകരിച്ച കൃത്യമായ നടപടികളും, എല്ലാ യൂണിറ്റുകളിലുമുള്ള ജീവനക്കാരുടെ പ്രതിബദ്ധതയും കൂട്ടായ പരിശ്രമങ്ങളുമാണെന്ന് മന്ത്രി പറഞ്ഞു

Leave a Reply