You are currently viewing കെൽട്രോൺ നവജാത ശിശുക്കൾക്കായി രണ്ട് പുതിയ മെഡിക്കൽ ഉപകരണങ്ങൾ വികസിപ്പിച്ചു

കെൽട്രോൺ നവജാത ശിശുക്കൾക്കായി രണ്ട് പുതിയ മെഡിക്കൽ ഉപകരണങ്ങൾ വികസിപ്പിച്ചു

തിരുവനന്തപുരം: നവജാത ശിശുക്കളുടെ ആരോഗ്യസംരക്ഷണത്തിനായി കെൽട്രോൺ രണ്ടു പുതിയ മെഡിക്കൽ ഉപകരണങ്ങൾ അവതരിപ്പിച്ചു. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾക്ക് ചെറിയ ചൂട് വ്യത്യാസം പോലും ഗുരുതര പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന സാഹചര്യത്തിലാണ് ഈ ഉപകരണങ്ങൾ വികസിപ്പിച്ചിരിക്കുന്നത്.
ആശുപത്രികളിലെ ബേബി ഐസിയു യൂണിറ്റുകളിൽ ഉപയോഗിക്കാവുന്ന ‘റേഡിയന്റ് ബേബി വാമർ’ ആണ് ആദ്യത്തെ ഉപകരണം. കുഞ്ഞുങ്ങളുടെ ശരീര താപനില ആവശ്യമായ നിലയിൽ നിലനിർത്താൻ സഹായിക്കുന്നതിനാൽ ആരോഗ്യ വിദഗ്ധർക്ക് വലിയ പിന്തുണ നൽകുമെന്നാണ് പ്രതീക്ഷ.

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ലഭിച്ചതിന് ശേഷമുള്ള കാലഘട്ടത്തിൽ സാധാരണ കുടുംബങ്ങൾക്ക് ഉപയോഗിക്കാവുന്ന മറ്റൊരു ഉപകരണമാണ് ‘ഇൻഫന്റ് വാമിങ് റാപ്പർ’. സാധാരണ പുതപ്പുപോലെ കുട്ടിയെ പൊതിഞ്ഞു കൊണ്ടുപോകാനും വീടുകളിൽ കുറഞ്ഞ ചിലവിൽ തന്നെ ഉപയോഗിക്കാനും സാധിക്കുന്നതാണ് ഇതിന്റെ പ്രത്യേകത.
മെഡിക്കൽ ഉപകരണ നിർമ്മാണ രംഗത്ത് ദേശീയ തലത്തിൽ കേരളത്തിന് മാതൃക തീർക്കുന്ന പുതിയ ശ്രമമായാണ് കെൽട്രോൺ്റെ ഈ നവീകരണങ്ങളെ കണക്കാക്കപ്പെടുന്നത്.


Leave a Reply