You are currently viewing കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയ്ക്ക് നാക് അക്രഡിറ്റേഷനിൽ എ ഗ്രേഡ്

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയ്ക്ക് നാക് അക്രഡിറ്റേഷനിൽ എ ഗ്രേഡ്

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയ്ക്ക് ( കുഫോസ്) അസസ്മെന്റ് ആൻഡ് അക്രിഡിറ്റേഷൻ കൗൺസിലിന്റെ (നാക്) അക്രഡിറ്റേഷനിൽ എ ഗ്രേഡ് ലഭിച്ചതായി സർവകലാശാല പ്രൊ ചാൻസലർ കൂടെയായ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ആദ്യ പരിശോധനയിൽ തന്നെ എ ഗ്രേഡ് വാങ്ങിക്കൊണ്ടാണ് കുഫോസ് ചരിത്രം കുറിച്ചത്.

നാക് അക്രെഡിറ്റേഷൻ ലഭിച്ചതോടെ ഐ സി എ ആർ, എ ഐ സി ടി ഇ, യു ജി സി എന്നീ മൂന്ന് സ്ഥാപനങ്ങളുടെയും അംഗീകാരമുള്ള ഇന്ത്യയിലെ ആദ്യത്തെ സർവകലാശാലയായി കുഫോസ് ചരിത്രത്തിൽ ഇടം പിടിച്ചു. ഡിസംബർ 3 മുതൽ 5 വരെയായി നടന്ന പീർ റിവ്യൂ ടീമിന്റെ പരിശോധനക്ക് ശേഷമാണ് കഴിഞ്ഞ ദിവസം കുഫോസിന് എ ഗ്രേഡോടു കൂടി നാക് ആക്രെഡിറ്റേഷൻ ലഭിച്ച വിവരം കൌൺസിൽ അറിയിച്ചത്. സ്ഥാപനത്തിന്റെ മേന്മ, നൂതന രീതികൾ പിന്തുടരുന്നതിലെ മാതൃക, വിദ്യാഭ്യാസ രീതി, പഠന പ്രവർത്തനങ്ങൾ, മൂല്യനിർണയം എന്നിവയിലെ മികവാണ് യൂണിവേഴ്സിറ്റിയെ എ ഗ്രേഡിൽ എത്തിച്ചത് എന്ന് നാക് അറിയിച്ചു. രാജ്യത്തെ ഫിഷറീസ് സമുദ്ര പഠനരംഗത്തെ ആദ്യ സർവകലാശാലയാണ് 1979 ൽ പ്രവർത്തനമാരംഭിച്ച കുഫോസ്.  കുഫോസിൽ മുഴുവൻ കോഴ്‌സുകളിലും മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കായി 20% സീറ്റുകൾ നീക്കിവെച്ചിരുന്നു. ഈ നേട്ടങ്ങൾ കൈവരിക്കാൻ കാരണമായ സർവ്വകലാശാലയിലെ അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനത്തെ മന്ത്രി അഭിനന്ദിച്ചു.

Leave a Reply