You are currently viewing കേരളം രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുമായി  മുന്നിൽ

കേരളം രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുമായി  മുന്നിൽ

  • Post author:
  • Post category:Kerala
  • Post comments:0 Comments

തിരുവനന്തപുരം – രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. കേന്ദ്ര വനിതാ ശിശുക്ഷേമ സഹമന്ത്രി സാവിത്രി താക്കൂർ രാജ്യസഭയിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം, കേരളത്തിൽ 1000 ജനനത്തിന് വെറും 8 മരണങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ദേശീയ ശരാശരിയായ 1000-ൽ 32 എന്നതിനെക്കാൾ വളരെ കുറവാണ്.

ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയിരിയ്ക്കുന്നത്  വികസന മാതൃകയുടെ വിജയത്തിന്റെ ഉദാഹരണമാണ്. സംസ്ഥാനത്ത് നടപ്പാക്കിയ ആരോഗ്യ പരിപാലന നയങ്ങളും  സാമൂഹിക സുരക്ഷാ പദ്ധതികളും ഇതിന്റെ പ്രധാന കാരണങ്ങളായി കരുതുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ ഈ കണക്കുകൾ കേരളത്തിന്റെ സാമൂഹിക ക്ഷേമ മേഖലയിലെ നേട്ടം ആണെന്ന് വിശേഷിപ്പിച്ചു. “സ്ത്രികളെയും കുട്ടികളെയും മുൻനിർത്തിയുള്ള സർക്കാരിന്റെ വിവിധ പദ്ധതികൾ ഇതിന്റെ പ്രധാന പ്രേരകശക്തിയാണ്” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ആരോഗ്യ നയങ്ങൾ, മാതൃസംരക്ഷണ പദ്ധതികൾ, ആംഗൻവാടികളിലെ മെച്ചപ്പെട്ട സേവനങ്ങൾ, പോഷകാഹാര വിതരണം, തുടങ്ങിയ പദ്ധതികൾ ശിശുമരണ നിരക്ക് കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.

ഈ കണക്കുകൾ കേരളം സാമൂഹിക ക്ഷേമ രംഗത്ത് കൈവരിച്ച മുന്നേറ്റത്തെ തെളിയിക്കുന്നു. വൈദ്യസഹായ സൗകര്യങ്ങളുടെ ലഭ്യത, ആരോഗ്യ വിദ്യാഭ്യാസം, പൊതു ആരോഗ്യ സംരക്ഷണ പദ്ധതികൾ എന്നിവ കേരളത്തിൽ മികച്ചതാണെന്നതിന് ഇത് തെളിവാണെന്ന് ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെട്ടു.

ദേശീയ തലത്തിൽ ഇതിന് സമാനമായ സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പാക്കുകയാണെങ്കിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള ശിശുമരണ നിരക്ക് കുറയ്ക്കാൻ കഴിയുമെന്നതാണ് ഈ കണക്കുകളിൽ നിന്നുള്ള പ്രധാന ബോധ്യപ്പെടുത്തൽ.

Leave a Reply