You are currently viewing പെട്രോൾ പമ്പിലെ ശൗചാലയങ്ങൾ പൊതുജനങ്ങൾക്കുള്ളതല്ലെന്ന് കേരള ഹൈക്കോടതി

പെട്രോൾ പമ്പിലെ ശൗചാലയങ്ങൾ പൊതുജനങ്ങൾക്കുള്ളതല്ലെന്ന് കേരള ഹൈക്കോടതി

പെട്രോൾ പമ്പിലെ ശൗചാലയങ്ങൾ പൊതുജനങ്ങൾക്കുള്ളതല്ലെന്ന് വ്യക്തമാക്കുന്ന  ഇടക്കാല ഉത്തരവ് കേരള ഹൈക്കോടതി പുറപ്പെടുവിച്ചു. സ്വകാര്യ പെട്രോൾ പമ്പുകളിലെ ശൗചാലയം ഉപഭോക്താക്കൾക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്നും, പൊതുജനങ്ങൾക്കായി തുറന്നിടാൻ പമ്പുടമകളെ നിർബന്ധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

പമ്പുകളിൽ ‘പൊതു ടോയ്ലറ്റ്’ ബോർഡ് സ്ഥാപിക്കാൻ സർക്കാരും, തദ്ദേശ സ്ഥാപനങ്ങളും നൽകിയ നിർദേശങ്ങൾക്കെതിരെയാണ് പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസസ് സൊസൈറ്റി ഉൾപ്പെടെയുള്ളവർ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ ഹർജികളിലാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

സ്വച്ഛ് ഭാരത് മിഷന്റെ മാർഗനിർദേശങ്ങൾ ഹാജരാക്കാൻ തിരുവനന്തപുരം കോർപ്പറേഷനു ഉൾപ്പെടെയുള്ള എതിര്‍കക്ഷികളെ കോടതി നിർദേശിച്ചിട്ടുണ്ട്. വിഷയത്തിൽ അടുത്ത വാദം ജൂലൈ 17-ന് നടക്കും

Leave a Reply