കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം (MoSPI) ബുധനാഴ്ച പുറത്തിറക്കിയ ഉപഭോക്തൃ വില സൂചികയെക്കുറിച്ചുള്ള (സിപിഐ) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജൂണിൽ അവശ്യ ഭക്ഷ്യ വസ്തുക്കളുടെ വിലയിൽ ഗണ്യമായ വർദ്ധനവാണ് കേരളം കണ്ടത്. ഇതിന്റെ ഫലമായി ഭക്ഷ്യവിലക്കയറ്റത്തിൽ സംസ്ഥാനം ഇപ്പോൾ രാജ്യത്ത് അഞ്ചാം സ്ഥാനത്താണ്.
ജൂണിൽ ഭക്ഷണ-പാനീയങ്ങളുടെ സി.പി.ഐ മെയ് മാസത്തിൽ 188.6 പോയിന്റിൽ നിന്ന് 194 പോയിന്റായി ഉയർന്നു. ദേശീയ ശരാശരിയായ 4.81 ശതമാനത്തെ മറികടന്ന് സംസ്ഥാനത്തെ റീട്ടെയിൽ പണപ്പെരുപ്പ നിരക്ക് 5.25 ശതമാനമാണ്. മെയ് മാസത്തിൽ കേരളത്തിലെ സിപിഐ 4.48 ശതമാനമായിരുന്നു.
സിപിഐയെ നിർണയിക്കുന്ന ഘടകത്തിൽ 45.86 ശതമാനം ഭക്ഷണ-പാനീയങ്ങളുടെതാണ്.
ജൂണിൽ കേരളത്തിന്റെ ഭക്ഷണ-പാനീയങ്ങളുടെ സൂചിക 194 ആയിരുന്നു, ദേശീയ കണക്ക് 183 ഉം
ഊർജ ഉൽപ്പന്നങ്ങളായ എൽപിജി, മണ്ണെണ്ണ, വൈദ്യുതി എന്നിവയിൽ ദേശീയ കണക്കായ 182.9 ആയി താരതമ്യം ചെയ്യുമ്പോൾ ജൂണിൽ ‘ കേരളത്തിന്റെ സി.പി.ഐ 206.6 ആയിരുന്നു.
നഗരപ്രദേശങ്ങളിലെ വാടക വില സൂചിക കേരളത്തിൽ 182 ഉം ദേശീയ കണക്ക് 174.4 ആണ്. കൂടാതെ, കേരളത്തിലെ ‘പാൻ, പുകയില, ലഹരിവസ്തുക്കൾ’ എന്നിവയുടെ സൂചിക 210.1 ആയിരുന്നു, അതേസമയം ദേശീയ കണക്ക് 201.4 ആണ്.
22 പ്രധാന സംസ്ഥാനങ്ങളിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് രാജ്യത്തിന്റെ പണപ്പെരുപ്പ നിരക്ക് കണക്കാക്കുന്നത്. ജൂണിൽ, രാജ്യത്തെ ഏറ്റവും ഉയർന്ന റീട്ടെയിൽ പണപ്പെരുപ്പത്തിൽ കേരളം ഏഴാം സ്ഥാനത്തെത്തി.