You are currently viewing വളർത്തു മത്സ്യം ചത്തതിൽ മനംനൊന്ത് മലപ്പുറത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

വളർത്തു മത്സ്യം ചത്തതിൽ മനംനൊന്ത് മലപ്പുറത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

  • Post author:
  • Post category:Kerala
  • Post comments:0 Comments

തന്റെ വളർത്തുമത്സ്യം അപ്രതീക്ഷിതമായി ചത്തതിനെ തുടർന്ന് മലപ്പുറം ജില്ലയിലെ പൊന്നാനിയിലെ ചങ്ങരംകുളത്ത് 13 വയസുകാരൻ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്.വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ ആർ മേനോൻ ആണ് തൂങ്ങിമരിച്ചത്. വെളളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം.

രാവിലെ പ്രാവുകൾക്ക് തീറ്റ കൊടുക്കാനായി വീടിന്റെ ടെറസിലേയ്ക്ക് പോയതായിരുന്നു റോഷൻ.. ഒരു മണിക്കൂർ കഴിഞ്ഞിട്ടും കുട്ടി തിരിച്ചു വന്നില്ലെന്നാണ് വീട്ടുകാർ പറയുന്നത്. എവിടെയും കാണാത്തതിനാൽ രാവിലെ എട്ടരയോടെ അവർ അവനെ തിരയാൻ തുടങ്ങി

അന്വേഷിക്കാൻ മുകളിലേക്ക് പോയപ്പോൾ റോഷനെ ടെറസിൽ കെട്ടിയ ഷെഡിനുള്ളിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

മൃഗങ്ങളോട് വളരെയധികം ഇഷ്ടമുള്ള റോഷൻ വീട്ടിൽ അക്വേറിയം സൂക്ഷിച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അവന്റെ മത്സ്യം ചത്തിരുന്നു, അന്നുമുതൽ കുട്ടി വിഷാദത്തിലായിരുന്നു മൂക്കുതല സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് റോഷൻ.

Leave a Reply