You are currently viewing കേരളം പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചു.

കേരളം പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചു.

ന്യൂഡൽഹി, ഒക്ടോബർ 23, 2025 — സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ പുതിയ മുന്നേറ്റത്തിന് വഴിതെളിച്ച്, കേരളം ഇക്കഴിഞ്ഞ ഒക്ടോബർ 23-ന് പിഎം ശ്രീ (PM ScHools for Rising India) പദ്ധതിയിൽ ഒപ്പുവെച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചത് പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകിയാണ്. ചടങ്ങ് ഡൽഹിയിലാണ് നടന്നത്.

2022 സെപ്റ്റംബർ 7-ന് കേന്ദ്രമന്ത്രിസഭ അംഗീകരിച്ച പിഎം ശ്രീ പദ്ധതി, രാജ്യത്തെ 14,500-ത്തിലധികം സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കപ്പെടുന്നു. വിദ്യാർത്ഥികൾക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങളും നവീന അധ്യാപനരീതികളും ഉറപ്പാക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം.

പദ്ധതിയുടെ ചില വ്യവസ്ഥകളോട് നേരത്തെ കേരളത്തിന് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ, കേന്ദ്രസഹായം ലഭിക്കുന്നതിനുള്ള പ്രധാന ഉപാധിയായി പിഎം ശ്രീ മാറിയതോടെ, ഫണ്ട് നഷ്ടപ്പെടാതിരിക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിൽ ചേരാൻ തീരുമാനിച്ചു.
പദ്ധതിയിൽ ചേരുന്ന സംസ്ഥാനങ്ങൾക്ക് വർഷങ്ങളായി ലഭിക്കാനുണ്ടായിരുന്ന ഫണ്ടുകൾ ഉടൻ തന്നെ അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പുനൽകിയിട്ടുണ്ട്. ഇതോടെ, സംസ്ഥാനത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും അധ്യാപന നിലവാരം ഉയർത്താനും പുതിയ പദ്ധതികൾക്ക് വേഗത ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply