You are currently viewing തീർത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി മൈക്രോസൈറ്റുകൾ ആരംഭിക്കാൻ കേരള ടൂറിസം വകുപ്പ് പദ്ധതിയിടുന്നു.

തീർത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി മൈക്രോസൈറ്റുകൾ ആരംഭിക്കാൻ കേരള ടൂറിസം വകുപ്പ് പദ്ധതിയിടുന്നു.

കേരളത്തിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങളുടെ സവിശേഷതകൾ ഉയർത്തിക്കാട്ടി, സംസ്ഥാനത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തെ പ്രദർശിപ്പിക്കുവാൻ മൈക്രോസൈറ്റുകൾ പുറത്തിറക്കാൻ കേരള ടൂറിസം തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ശബരിമലയെക്കുറിച്ച് വിവിധ ഭാഷകളിൽ വിപുലമായ വിവരങ്ങൾ നൽകുന്ന മൈക്രോസൈറ്റ് അനാച്ഛാദനം ചെയ്യുമെന്ന് ടൂറിസം വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. മൈക്രോസൈറ്റിൽ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിൽ സമഗ്രമായ വിവരങ്ങൾ ലഭിക്കും.

₹61.36 ലക്ഷം ബജറ്റിൽ നടപ്പാക്കുന്ന ഈ പദ്ധതിയിൽ ശബരിമല ക്ഷേത്രം സന്ദർശിക്കുന്ന തീർഥാടകരെ സഹായിക്കുന്നതിനുള്ള ഇ-ബ്രോഷറുകളും പ്രൊമോഷണൽ ഫിലിമും ഉൾപ്പെടും. വർഷംതോറും ലക്ഷക്കണക്കിന് ഭക്തർ സന്ദർശിക്കുന്ന ശബരിമല തീർഥാടനം കൂടുതൽ സൗകര്യപ്രദമാക്കുക എന്നതാണ് ലക്ഷ്യം.

ഈ മൈക്രോസൈറ്റിൽ തീർത്ഥാടന പാതകളെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമല്ല, ക്ഷേത്രങ്ങളുടെ സമീപത്തുള്ള ഗതാഗത, താമസസൗകര്യ വിവരങ്ങളും നൽകും. കൂടാതെ കേരളത്തിന്റെ പ്രമുഖ തീർഥാടന ടൂറിസം കേന്ദ്രമെന്ന നിലയിലുള്ള ശബരിമലയുടെ പ്രശസ്തി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യുടൂബ് വീഡിയോകളും ഉപയോഗിക്കും.

ശബരിമല ദർശനം, അതിന്റെ സാംസ്കാരിക പ്രാധാന്യം, പാരമ്പര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ മൈക്രോസൈറ്റിൽ ഉണ്ടാകും. ഇത്  തീർഥാടകർക്ക് അവരുടെ സന്ദർശനങ്ങൾ ഫലപ്രദമായി ആസൂത്രണം ചെയ്യാൻ സഹായിക്കും.

 ടൂറിസം വകുപ്പ് ശബരിമല മൈക്രോസൈറ്റിനായി ₹61.36 ലക്ഷം അനുവദിച്ചു. നേരത്തെ സംസ്ഥാന തലസ്ഥാനത്തെ പ്രസിദ്ധമായ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഒരു ഓഗ്മെന്റഡ് റിയാലിറ്റി പൈതൃക യാത്രയ്ക്കായി വകുപ്പ് ₹60 ലക്ഷം അനുവദിച്ചിരുന്നു.

ശബരിമല മൈക്രോസൈറ്റിന് പുറമേ, കേരള ടൂറിസം സംസ്ഥാനത്തിന്റെ ഇസ്ലാമിക പാരമ്പര്യങ്ങൾ ആരാധനാലയങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന മൈക്രോസൈറ്റുകൾ സൃഷ്ടിക്കാനും പദ്ധതിയിടുന്നു. 93.81 ലക്ഷം രൂപയുടെ ഡിജിറ്റൽ പദ്ധതിയുടെ ഭാഗമാണിത്. ഹിന്ദു, ക്രിസ്ത്യൻ, ജൂത ആരാധനാലയങ്ങൾക്കായി സമാനമായ പാക്കേജുകൾ ടൂറിസം വകുപ്പ് ഇതിനകം തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് തീർത്ഥാടന ടൂറിസം സമഗ്രമായി പ്രോത്സാഹിപ്പിക്കുകയാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്

Leave a Reply