വർക്കല:കായലുകൾക്കും ഹിൽ സ്റ്റേഷനുകൾക്കും പേരുകേട്ട കേരളം അതിൻ്റെ തീരപ്രദേശത്തിന്റെ മുഴുവൻ സാധ്യതകളും പ്രയോജനപെടുത്തുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തെ ഏഴാമത്തെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് പാപനാശം ബീച്ചിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
“കേരളത്തിൽ ബീച്ച് ടൂറിസത്തിന് വിപുലമായതും ഉപയോഗിക്കപ്പെടാത്തതുമായ സാധ്യതകളുണ്ട്,” ചടങ്ങിൽ റിയാസ് പറഞ്ഞു. “നമ്മുടെ തീരപ്രദേശം വാട്ടർ സ്‌പോർട്‌സിന് അനുയോജ്യമാണ്, എന്നിട്ടും നമ്മൾ അത് പൂർണ്ണമായി ഉപയോഗിച്ചിട്ടില്ല. പക്ഷേ അത് മാറാൻ പോകുന്നു.”
100 മീറ്റർ നീളമുള്ള ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഈ പദ്ധതിയുടെ ഭാഗമാണ് .ബീച്ച് ടൂറിസം പദ്ധതികൾക്കായി നിക്ഷേപക സംഗമം പോലുള്ള സംരംഭങ്ങളിലൂടെ സർക്കാർ നിക്ഷേപകരെ സജീവമായി സമീപിക്കുന്നു. വികസനം ത്വരിതപ്പെടുത്തുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്തവും ആരായുന്നുണ്ട്.
ഫ്ലോട്ടിംഗ് ബ്രിഡ്ജജിനു 100 മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയും ഇരുവശങ്ങളിലും തൂണുകളുമുണ്ട്. പാലത്തിന്റെ അറ്റത്ത് 11 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയുമുള്ള ഒരു പ്ലാറ്റ്‌ഫോം ഉണ്ട്, ഇത് സന്ദർശകർക്ക് കടലിൽ നിന്ന് ദൂരെയുള്ള പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാൻ പ്രാപ്തമാക്കുന്നു.
ഉയർന്ന സാന്ദ്രതയുള്ള പോളിയെത്തിലീൻ ബ്ലോക്കുകൾ കൊണ്ട് നിർമ്മിച്ചതും കനത്ത നങ്കൂരങ്ങളാൽ ഉറപ്പിച്ചതുമായ പാലത്തിൽ സുരക്ഷാ ബോട്ടുകൾ, ലൈഫ് ജാക്കറ്റുകൾ, ലൈഫ് ഗാർഡുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ടു.ഒരു സമയത്ത് 100 ഓളം സന്ദർശകർക്ക് പാലം ഉപേയാഗിക്കാം.രാവിലെ 11 മുതൽ വൈകുന്നേരം 5 വരെ തിരമാലകൾക്കിടയിൽ ഉലാത്തുന്നതിന്റെ അതുല്യമായ അനുഭവം ആസ്വദിക്കാം.