You are currently viewing കേരളത്തിൽ ഇനി പുതിയ ഫോട്ടോ പതിച്ച നേറ്റിവിറ്റി കാർഡ് നൽകും: മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിൽ ഇനി പുതിയ ഫോട്ടോ പതിച്ച നേറ്റിവിറ്റി കാർഡ് നൽകും: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തിൽ താമസിക്കുന്നവരുടെ സ്ഥിരതാമസവും ജനനസ്ഥലവും തെളിയിക്കുന്നതിനായി ഫോട്ടോ പതിച്ച ‘നേറ്റിവിറ്റി കാർഡ്’ നൽകാൻ സംസ്ഥാന മന്ത്രിസഭായോഗം തത്വത്തിൽ അംഗീകാരം നൽകി. നിലവിൽ നൽകുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് നിയമപരമായ പ്രാബല്യം ഇല്ലാത്തതും, വിവിധ ആവശ്യങ്ങൾക്കായി ഇത് പലതവണ വാങ്ങേണ്ടി വരുന്ന സാഹചര്യം നിലനിൽക്കുന്നതും മൂലമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടത്.

സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിനും മറ്റ് സാമൂഹ്യ ആവശ്യങ്ങൾക്കുമായി ഈ കാർഡ് ഒരു ഉപഭോക്ത തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാൻ സാധിക്കും. കാർഡിന്റെ വിതരണം തഹസിൽദാർ മുഖേന നടത്താനാണ് തീരുമാനം.

നേറ്റിവിറ്റി കാർഡിന് നിയമപരമായ പ്രാബല്യം നൽകുന്നതിനായി ആവശ്യമായ കരട് തയ്യാറാക്കി മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കാൻ റവന്യൂ വകുപ്പിനെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജനങ്ങൾ പൗരത്വം തെളിയിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് സർക്കാർ ഈ പുതിയ രേഖ അവതരിപ്പിക്കുന്നതെന്നും വ്യക്തമാക്കി.

നേറ്റിവിറ്റി കാർഡ് നിലവിൽ വരുന്നതോടെ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും, ഒരാളുടെ അസ്തിത്വം തെളിയിക്കുന്നതിൽ ഇനി ബുദ്ധിമുട്ടുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Leave a Reply