എറണാകുളം:മുളന്തുരുത്തി റെയിൽവേ ഫ്ലൈഓവറിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു . ലെവൽ ക്രോസിംഗില്ലാത്ത കേരളം എന്ന ദൗത്യത്തിന്റെ ഭാഗമായി പൂർത്തിയാകുന്ന എട്ടാമത്തെ ഫ്ലൈഓവറാണ് മുളന്തുരുത്തിലേത്. റെയിൽവേ ലെവൽ ക്രോസിംഗുകളിൽ യാത്രക്കാർ നഷ്ടപ്പെടുന്ന സമയം കുറയ്ക്കുന്നതിനും മികച്ച ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിനുമായി സർക്കാർ കൂടുതൽ ഫ്ലൈഓവർ നിർമ്മിക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി റിയാസ് പറഞ്ഞു.
2025ഓടെ കൂടി നിർമ്മാണം പൂർത്തിയാക്കുന്നതിനായി എട്ട് ഫ്ലൈഓവറുകളുടെ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് 60 റെയിൽവേ ഫ്ലൈഓവർ നിർമ്മിക്കുന്നതിനായി ₹2,028 കോടി അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 2016 മുതൽ അടിസ്ഥാന സൗകര്യ വികസന രംഗത്ത് നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. തടസ്സമില്ലാത്ത റോഡ് നെറ്റ് വർക്ക് സ്വപ്നത്തിന്റെ ഭാഗമായിട്ടാണ് ലെവൽ ക്രോസിംഗില്ലാത്ത കേരളം എന്ന പദ്ധതി ആവിഷ്കരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
