You are currently viewing വേനൽച്ചൂടിൽ വൈദ്യുതി ഡിമാൻഡ് കുത്തനെ; കേരളത്തിൽ റെക്കോർഡ് ഉപഭോഗം

വേനൽച്ചൂടിൽ വൈദ്യുതി ഡിമാൻഡ് കുത്തനെ; കേരളത്തിൽ റെക്കോർഡ് ഉപഭോഗം

കേരളത്തിൽ വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിലെത്തി. ഇന്നലെ (25/03/2026) വൈകുന്നേരത്തെ പരമാവധി വൈദ്യുതി ആവശ്യകത 5802 മെഗാവാട്ടായി ഉയർന്നു. 2024 മെയ് 2-ന് രേഖപ്പെടുത്തിയിരുന്ന 5797 മെഗാവാട്ട് എന്ന മുൻ റെക്കോർഡാണ് ഇതോടെ മറികടന്നത്.

അതേ ദിവസം മൊത്തം വൈദ്യുതി ഉപഭോഗം 108.0387 ദശലക്ഷം യൂണിറ്റായി ഉയർന്നപ്പോൾ, രാവിലത്തെ പീക്ക് ഡിമാൻഡ് 4175 മെഗാവാട്ടായും രേഖപ്പെടുത്തി. കടുത്ത വേനൽച്ചൂടിനെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിലാണ് ഈ നേട്ടം കൈവരിച്ചത്.

വർധിച്ച ഉപഭോഗത്തിനിടയിലും തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാൻ കെ.എസ്.ഇ.ബി കാര്യക്ഷമമായ ആസൂത്രണവും മുൻകരുതലുകളും സ്വീകരിച്ചു. പവർ ഗ്രിഡിന്റെ സുരക്ഷ ഉറപ്പാക്കാനും വിതരണത്തിൽ തടസ്സങ്ങൾ ഒഴിവാക്കാനും ജീവനക്കാർ ജാഗ്രതയോടെ പ്രവർത്തിക്കുന്നു.

ഈ വെല്ലുവിളികളേയും അതിജീവിച്ച് സംസ്ഥാനത്ത് വൈദ്യുതി വിതരണം സുഗമമായി തുടരാൻ കഴിയുന്നത് സർക്കാരിന്റെയും വൈദ്യുതി വകുപ്പിന്റെയും ദീർഘവീക്ഷണപരമായ പ്രവർത്തനഫലമാണെന്ന് വിലയിരുത്തുന്നു.

ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ജീവനക്കാരെയും സഹകരിച്ച ജനങ്ങളെയും അഭിനന്ദിക്കുന്നതായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. ഭാവിയിലും ഊർജ്ജസുരക്ഷ ഉറപ്പാക്കി കേരളത്തിന്റെ വികസന മുന്നേറ്റത്തിന് ശക്തി പകരാനുള്ള ശ്രമങ്ങൾ തുടരുമെന്ന് അദ്ദേഹം പറഞ്ഞു

Leave a Reply