ഒരു കൂട്ടം കൊലയാളി തിമിംഗലങ്ങൾ (ഓർക്കാസ്) ഐബീരിയൻ പെനിൻസുലയിലെ അറ്റ്ലാന്റിക് തീരത്ത് ബോട്ടുകളുമായി തുടർച്ചയായി കൂട്ടിയിടിച്ച് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നു. ഏറ്റവും പുതിയ സംഭവം ജിബ്രാൾട്ടർ കടലിടുക്കിൽ സംഭവിച്ചു, അവിടെ ഒരു ബോട്ട് കൊലയാളി തിമിംഗലം ഇടിച്ചു തകർത്തു, നാല് ജീവനക്കാരെ സഹായിക്കാൻ സ്പാനിഷ് അധികാരികളുടെ രക്ഷാപ്രവർത്തനം ആവശ്യമായി വന്നു.
ഈ വർദ്ധിച്ച് വരുന്ന അക്രമങ്ങളുടെ പിന്നിലെ കാരണം മനസ്സിലാക്കാൻ കഴിയാതെ ഗവേഷകർ കുഴങ്ങുകയാണ്. സ്‌പെയിനിലെ മാരിടൈം റെസ്‌ക്യൂ സർവീസ് റിപ്പോർട്ട് ചെയ്‌തതനുസരിച്ച് ബുധനാഴ്ച രാത്രി യുകെയിൽ നിന്നുള്ള 20 മീറ്റർ നീളമുള്ള കപ്പലായ “മസ്‌റ്റിക് “നെ കൊലയാളി തിമിംഗലങ്ങൾ ആക്രമിച്ച് അതിന്റെ ചുക്കാൻ പ്രവർത്തനരഹിതമാക്കുകയും പുറംചട്ടയിൽ വിള്ളലുകൾ ഉണ്ടാക്കുകയും ചെയ്തു.ബോട്ട് മുങ്ങാതിരിക്കാൻ സ്പാനിഷ് രക്ഷാപ്രവർത്തകർക്ക് ബോട്ടിൽ നിന്ന് കടൽവെള്ളം നീക്കം ചെയ്യേണ്ടിവന്നു.
ഈ വർഷം ഇത്തരത്തിലുള്ള 24-ാമത്തെ സംഭവമാണിത്. അറ്റ്‌ലാന്റിക് ഓർക്കാ വർക്കിംഗ് ഗ്രൂപ്പിന് വേണ്ടി പ്രവർത്തിക്കുന്ന
ഐബീരിയൻ പെനിൻസുലയ്ക്ക് സമീപമുള്ള കൊലയാളി തിമിംഗലങ്ങളെ കേന്ദ്രീകരിച്ച് സ്‌പെയിനിലെയും പോർച്ചുഗലിലെയും സമുദ്രജീവി ഗവേഷകരുടെ ഒരു സംഘം മൂന്ന് വർഷം മുമ്പ് ഈ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതുമുതൽ ഈ സംഭവ പരമ്പരകൾ നിരീക്ഷിക്കുന്നു. 2020-ൽ ഗ്രൂപ്പ് അത്തരം 52 സംഭവങ്ങൾ രേഖപ്പെടുത്തി, അതിൽ ചിലത് റഡ്ഡറുകൾക്ക് കേടുപാടുകൾ വരുത്തി. 2021ൽ ഇത് 197 ആയി, 2022ൽ 207 ആയി ഉയർന്നു.
ഏകദേശം 35 തിമിംഗലങ്ങളുടെ ഒരു ചെറിയ കൂട്ടമാണ് ആക്രമണങ്ങൾ നടത്തുന്നതെന്ന് വർക്കിംഗ് ഗ്രൂപ്പ് പറയുന്നു, ചുവന്ന ചൂരയെ തേടി ഇവ ഐബീരിയൻ തീരത്തിന് സമീപം കൂടുതൽ സമയവും ചെലവഴിക്കുന്നു. അഞ്ച് മുതൽ 6½ മീറ്റർ വരെ നീളമുള്ള ഈ ഐബീരിയൻ ഓർക്കാസ്, അവയുടെ അന്റാർട്ടിക്ക് ഇനത്തേക്കാൾ ചെറുതാണ്, അവയ്ക്ക് ഒമ്പത് മീറ്റർ വരെ നീളമുണ്ടാകും
പക്ഷെ ഇതു വരെ നീന്തൽക്കാർക്ക് നേരെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് പറയപ്പെടുന്നു.
ഈ പെരുമാറ്റ വ്യതിയാനത്തിന്റെ കാരണം അജ്ഞാതമായി തുടരുമ്പോൾ, ഈ സംഭവങ്ങളിൽ ഉൾപ്പെട്ട 15 തിമിംഗലങ്ങളെ തിരിച്ചറിഞ്ഞു. ഗവേക്ഷകർ പറയുന്നതനുസരിച്ച് തിമിംഗലങ്ങൾക്ക് ബോട്ടിൽ യാത്ര ചെയ്യുന്ന മനുഷ്യരിൽ നിന്ന് മുമ്പ് ഉപദ്രവങ്ങൾ ഉണ്ടായിട്ടുണ്ടാകാം, അതിനുള്ള പ്രതികരണമായിരിക്കാം ഇത്
സംഭവങ്ങൾ അപൂർവവും വിചിത്രവുമാണെന്ന് അവീറോ സർവകലാശാലയിലെ ബയോളജിസ്റ്റും ഗവേഷണ ഗ്രൂപ്പിലെ അംഗവുമായ ആൽഫ്രെഡോ ലോപ്പസ് പറഞ്ഞു. ഈ സംഭവങ്ങൾ കൊലയാളി തിമിംഗലങ്ങളുടെ സാമൂഹിക സ്വഭാവത്തെ ഉയർത്തിക്കാട്ടുന്നു, “ഓർക്കസ് സ്വന്തമായ സംസ്കാരമുള്ള ജീവികളാണ് . അവ പരസ്പരം വിവരങ്ങൾ കൈമാറുന്നു” . എങ്കിലും വിചിത്രമായ സ്വഭാവവും അതിന്റെ അടിസ്ഥാന കാരണങ്ങളും പൂർണ്ണമായി മനസ്സിലാക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണ്.
