You are currently viewing കിറ്റക്സ് ഗ്രൂപ്പ് ചെയർമാൻ സാബു എം ജേക്കബിന്റെ ട്വൻറി ട്വൻറി പാർട്ടി എൻഡിഎയിൽ

കിറ്റക്സ് ഗ്രൂപ്പ് ചെയർമാൻ സാബു എം ജേക്കബിന്റെ ട്വൻറി ട്വൻറി പാർട്ടി എൻഡിഎയിൽ

തിരുവനന്തപുരം: കിറ്റക്സ് ഗ്രൂപ്പ് ചെയർമാൻ സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വൻറി ട്വൻറി പാർട്ടി ദേശീയ ജനാധിപത്യ സഖ്യമായ എൻഡിഎയിൽ ചേർന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

തിരുവനന്തപുരത്ത് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് സംസ്ഥാന ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ട്വൻറി ട്വൻറി ചെയർമാൻ സാബു എം ജേക്കബും ചേർന്ന് ഈ തീരുമാനം അറിയിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പ്രത്യേക ചടങ്ങിൽ ട്വൻറി ട്വൻറി പാർട്ടിയെ ഔദ്യോഗികമായി എൻഡിഎയിൽ ഉൾപ്പെടുത്തുമെന്ന് നേതാക്കൾ അറിയിച്ചു. കേരളത്തിലെ രാഷ്ട്രീയത്തിൽ ഇത് പുതിയൊരു വഴിത്തിരിവായാണ് വിലയിരുത്തപ്പെടുന്നത്.

കേരളം വർഷങ്ങളായി ഭരിച്ചുവരുന്ന പരമ്പരാഗത മുന്നണികളായ യുഡിഎഫും എൽഡിഎഫും സംസ്ഥാനത്തിന്റെ വികസനത്തിൽ പരാജയപ്പെട്ടുവെന്നും, അവരുടെ ഭരണത്തിൽ കേരളം നശിക്കുന്ന കാഴ്ച കണ്ടതോടെയാണ് താൻ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നതെന്നും സാബു എം ജേക്കബ് പറഞ്ഞു. വികസന പ്രവർത്തനങ്ങൾ ഒറ്റയ്ക്ക് മുന്നോട്ടു കൊണ്ടുപോകുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് എൻഡിഎയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply