കൊല്ലം:കെഎം എംഎൽ (കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്) അതിന്റെ റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ് വിഭാഗം കണ്ടെത്തിയ ഒരു നൂതന സാങ്കേതികവിദ്യയിലൂടെ ടൈറ്റാനിയം ഡയോക്‌സൈഡ് നിർമ്മാണ പ്രക്രിയയുടെ ഭാഗമായി ഉൽപ്പാദിപ്പിക്കുന്ന അയൺ ഓക്സൈഡിൽ നിന്ന് ഇരുമ്പിനെ മാത്രമായി വേർതിരിച്ചെടുത്തു.
അയൺ ഓക്സൈഡിൽ നിന്ന് ഇരുമ്പിനെ വേർതിരിക്കുന്നതിന്റെ ഫലമായ ഇരുമ്പ് സിന്റർ നിർമ്മിക്കാൻ ഈ പ്രക്രിയയിലൂടെ സാധിക്കുന്നു.
ഇരുമ്പ് സിന്ററിന്റെ ആദ്യ ലോഡ് അവരുടെ നിർമ്മാണ പ്രക്രിയകളിൽ കൂടുതൽ ഉപയോഗത്തിനായി കല്ല്യാട്ട് ടിഎംടിയിലേക്ക് അയച്ചു. ലോഡിന്റെ ഫ്ലാഗ് ഓഫ് മാനേജിങ് ഡയറക്ടർ ജെ.ചന്ദ്രബോസ് നിർവഹിച്ചു.
പ്രാരംഭ ഘട്ടത്തിൽ, കെഎംഎംഎൽ അവരുടെ നിലവിലുള്ള പ്ലാന്റിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിച്ച 5 ടൺ ഇരുമ്പ് സിന്റർറാണ് അയച്ചത്.ടിഎംടി കമ്പികൾ നിർമ്മിക്കുന്ന കമ്പനികൾ ഇരുമ്പ് സിന്ററുകൾ വിജയകരമായി പരീക്ഷിച്ചു.ടിഎംടി കമ്പികൾ ഉൽപാദനത്തിൽ പരമ്പരാഗത ഇരുമ്പയിരിനു പകരമായി ഇരുമ്പ് സിന്റർ ഉപയോഗിക്കാമെന്ന് ഈ പരിശോധനകൾ തെളിയിച്ചിട്ടുണ്ട്.