കൊച്ചി കസ്റ്റഡി മരണം: സബ് ഇൻസ്പെക്ടറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.

കൊച്ചിയിൽ ഒരാളുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സബ് ഇൻസ്‌പെക്ടറെ ഞായറാഴ്ച സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

കൊച്ചി ഇരുമ്പനം സ്വദേശി മനോഹരൻ (52) ആണ് പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചത്.

സംഭവത്തിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.

സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറോട് ആവശ്യപ്പെട്ടു.

മനോഹരനെ പൊലീസ് മർദിച്ചതായി ദൃക്‌സാക്ഷി വെളിപ്പെടുത്തിയതോടെയാണ് സംഭവം വിവാദമായത്.  വാഹന പരിശോധനയ്ക്കിടെ വാഹനം നിർത്താതെ പോയതിനെ തുടർന്നാണ് മനോഹരനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

മനോഹരനെ പിടികൂടി ഹെൽമറ്റ് ഊരിമാറ്റിയ ശേഷം മുഖത്ത് അടിക്കുകയും മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച ശേഷം പോലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോവുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു.

പൊലീസ് പറയുന്നതനുസരിച്ച് ശനിയാഴ്ച രാത്രി ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയതിന് ശേഷം മനോഹരൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ പോലീസ് ജീപ്പിൽ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.പിന്നീട് മനോഹരനെ ആംബുലൻസിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചു, അവിടെ വച്ച് മരിച്ചതായി പ്രഖ്യാപിച്ചു.

സംഭവത്തിൽ നാട്ടുകാരും കോൺഗ്രസും ബിജെപിയും ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും നേത്രത്വത്തിൽ  വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

Leave a Reply