You are currently viewing ബാംഗ്ലൂർ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കുന്നതിന് ദക്ഷിണ റെയിൽവേ അനുകൂല നിലപാട് സ്വീകരിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി

ബാംഗ്ലൂർ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കുന്നതിന് ദക്ഷിണ റെയിൽവേ അനുകൂല നിലപാട് സ്വീകരിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി

തിരുവനന്തപുരം: തിരുവനന്തപുരം നോർത്തിൽ നിന്നും ബാംഗ്ലൂർ വിശ്വേശ്വരയ്യാ ടെർമിനലിലേക്ക് സർവീസ് നൽകുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കുന്ന കാര്യത്തിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ അനുകൂല നിലപാട് സ്വീകരിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖാമൂലമുള്ള ഉറപ്പ് നിലവിൽ ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

വൈകുന്നേരം 7:30ന് തിരുവനന്തപുരം നോർത്തിൽ നിന്നും സര്‍വീസ് ആരംഭിച്ച് കോട്ടയം വഴിയാണ് ട്രെയിൻ ബാംഗ്ലൂരിൽ എത്തുന്നത്. ഈ സമയക്രമം റെയിൽവേ ബോർഡിന്റെ അന്തിമ അംഗീകാരത്തിനായി ഇതിനകം സമർപ്പിച്ചിട്ടുണ്ട്. ട്രെയിൻ യാഥാർത്ഥ്യമാകുന്നതോടെ, പഠനത്തിനും തൊഴിലിനുമായി ബാംഗ്ലൂരിലേക്ക് പോകുന്ന ആയിരക്കണക്കിന് മലയാളികൾക്ക് ഗണ്യമായ ആശ്വാസമാകും.

പദ്ധതിയുടെ വേഗത്തിലുള്ള നടപ്പിലാക്കലിനായി ഈ മാസം അവസാനം റെയിൽവേ മന്ത്രി വിളിച്ചു ചേർക്കുന്ന കേന്ദ്ര റെയിൽവേ കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിൽ ആവശ്യം ഔദ്യോഗികമായി ഉന്നയിക്കുമെന്നും എംപി പറഞ്ഞു

Leave a Reply