You are currently viewing <br>കൊല്ലം @ 75 പ്രദർശന വിപണന മേളക്ക് തുടക്കം


കൊല്ലം @ 75 പ്രദർശന വിപണന മേളക്ക് തുടക്കം

കൊല്ലം ജില്ല രൂപീകൃതമായതിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് മാർച്ച് 10 വരെ ആശ്രാമം മൈതാനിയിൽ സംഘടിപ്പിക്കുന്ന “കൊല്ലം @ 75” പ്രദർശന വിപണന മേളയ്ക്ക് തുടക്കം കുറിച്ചു. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ മേള ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികളും ഭാവി കേരളത്തിന്റെ സാധ്യതകളും സൃഷ്ടിപരമായും നവീന രീതിയിലുമായാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്  എന്ന് പ്രദർശന നഗരി സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു,.

കൊല്ലത്തിന്റെ സമൃദ്ധമായ സാംസ്കാരിക പൈതൃകത്തെ പരിചയപ്പെടാൻ പ്രത്യേക തീം ഏരിയ ഒരുക്കിയിട്ടുണ്ട്. വിനോദത്തിനും വിജ്ഞാനത്തിനുമായി വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾക്കൊപ്പം കൊല്ലത്തിന്റെ പുരോഗതിയും ഭാവി സാധ്യതകളും പ്രതിഫലിപ്പിക്കുന്ന പ്രദർശന പവിലിയനാണ് മേളയുടെ മുഖ്യ ആകര്‍ഷണം.

മേളയുടെ ഭാഗമായി വിവിധ വകുപ്പുകളുടെ തീം-വിപണന സ്റ്റാളുകൾ, പുസ്തകമേള, സാഹിത്യചർച്ച, കവിയരങ്ങ് എന്നിവ നടക്കും. മാർച്ച് 8 വരെ വൈകുന്നേരങ്ങളിൽ പ്രശസ്ത കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.

ജില്ലാ ഭരണകൂടം, സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ, ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവയുടെ ഏകോപനത്തിലാണ് ഈ വിപുലമായ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും തീം സ്റ്റാളുകൾ, തത്സമയ സേവനം ലഭ്യമാക്കുന്ന സ്റ്റാളുകൾ, വ്യവസായ-വാണിജ്യ-സഹകരണ വകുപ്പിന്റെ നേതൃത്വത്തിലുള്ള വിപണന സ്റ്റാളുകൾ എന്നിവയും മേളയുടെ പ്രത്യേകതകളിലൊന്നാണ്.

Leave a Reply