You are currently viewing കൊല്ലം: ആശുപത്രിവളപ്പിൽ മരക്കൊമ്പ് പൊട്ടി വീണ സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

കൊല്ലം: ആശുപത്രിവളപ്പിൽ മരക്കൊമ്പ് പൊട്ടി വീണ സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

തിരുവനന്തപുരം എസ്.എ.റ്റി ആശുപത്രി വളപ്പിൽ കാറ്റിൽ മരക്കൊമ്പ് പൊട്ടി തലയിലേയ്ക്ക് വീണ് ഗുരുതരമായി പരിക്കേറ്റ കൊല്ലം സ്വദേശി മരിച്ചു. കൊല്ലം പരവൂർ നെടുങ്ങോലം പാറയിൽക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന എസ്.കെ. സുനിൽ (46) ആണ് മരണപ്പെട്ടത്.

മകളുടെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയതായിരുന്നു സുനിൽ. ഭാര്യയേയും മകളേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം പുറത്തേക്ക് ഇറങ്ങുമ്പോൾ കാറ്റിൽ ഒടിഞ്ഞു വീണ വലിയ മരക്കൊമ്പ്  സുനിലിന്റെ തലയിലേയ്ക്ക് പതിക്കുകയായിരുന്നു.
മെയ് 23-നാണ് സംഭവം നടന്നത്. തലയിലും കഴുത്തിലും നട്ടെല്ലിലും ഗുരുതരമായി പരിക്കേറ്റ് സുനിൽ ഐസിയുവിൽ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെ ഇന്ന് മരണപ്പെടുകയായിരുന്നു.

Leave a Reply