കൊല്ലം | കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ വലിയ മരങ്ങൾ കടപുഴകിയതിനെ തുടർന്ന് അടച്ചിട്ടിരുന്ന കൊല്ലത്തെ പ്രസിദ്ധമായ അഡ്വഞ്ചർ പാർക്ക് നാളെ (ജൂൺ 22) മുതൽ വീണ്ടും പൊതുജനങ്ങൾക്ക് തുറന്നു നൽകുമെന്ന് ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിൽ (DTPC) സെക്രട്ടറി അറിയിച്ചു.
പാർക്കിന്റെ വിവിധ ഭാഗങ്ങളിൽ വീണുകിടന്ന മരങ്ങൾ സമ്പൂർണ്ണമായി മുറിച്ചുമാറ്റി, സന്ദർശകർക്ക് അപകടഭീഷണി ഇല്ലാതാക്കിയ പശ്ചാത്തലത്തിലാണ് വീണ്ടും തുറക്കാൻ തീരുമാനം എടുത്തത്.