You are currently viewing കൊല്ലം -കോയമ്പത്തൂർ ട്രെയിൻ സർവീസ് : റെയിൽവേ മന്ത്രിയിൽ നിന്ന് അനുകൂല മറുപടി ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ്

കൊല്ലം -കോയമ്പത്തൂർ ട്രെയിൻ സർവീസ് : റെയിൽവേ മന്ത്രിയിൽ നിന്ന് അനുകൂല മറുപടി ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ്

കൊല്ലം-പുനലൂർ-മധുരൈ-പളനി വഴി കോയമ്പത്തൂരിലേക്ക് പുതിയ ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിൽ നിർദേശം ഉന്നയിച്ചിരുന്നതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. 

തീർത്ഥാടകരുടെയും യാത്രക്കാരുടെയും ഏറെക്കാലമായ ആവശ്യത്തെ അടിസ്ഥാനമാക്കിയുള്ള ഈ പ്രമേയം, തുടർന്ന് കേന്ദ്ര റെയിൽവേ മന്ത്രിയിലേക്കും ഔദ്യോഗികമായി കത്തായി കൈമാറിയിരുന്നു.

ഇതിന് മറുപടിയായി കേന്ദ്ര റെയിൽവേ മന്ത്രി നൽകിയ കത്തില്‍, മധുരൈയും പളനിയും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന തീർത്ഥാടകർക്കായി ഈ ട്രെയിൻ സർവീസ് വളരെ പ്രയോജനകരമായിരിക്കുമെന്ന് ആധികാരികമായി അറിയിച്ചു. വിഷയത്തിൽ ഗൗരവപരമായ പരിഗണന തുടരുന്നുണ്ടെന്നും ഈ റൂട്ടിൽ പുതിയ ട്രെയിൻ ഉടൻ അനുവദിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും മന്ത്രിയുടെ പ്രതികരണത്തിൽ വ്യക്തമാണെന്നും കൊടിക്കുന്നിൽ പറഞ്ഞു.

തീര്ഥാടകരുടെയും പൊതുയാത്രക്കാരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനു സഹായകരമായ ഈ ട്രെയിൻ, ആധുനിക ഗതാഗത സൗകര്യങ്ങളിലേക്കുള്ള ഒരു വലിയ മുന്നേറ്റമായിരിക്കും.

Leave a Reply