കൊല്ലം: കൊല്ലം ജില്ലയിലെ പുതിയ കോടതി സമുച്ചയ നിര്‍മാണം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി നേരിൽ വിലയിരുത്തിയ മന്ത്രി, ജോലി വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പദ്ധതിക്ക് 100 കോടിയിലധികം രൂപ ചെലവാകുമെന്നാണ് പ്രതീക്ഷ. 2026 മാര്‍ച്ചിനുള്ളില്‍ നിര്‍മാണം പൂർത്തിയാക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നിലവില്‍ ഉള്ള സ്ഥലം പരിമിതിയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി പുതിയ കോടതി കെട്ടിടം മാറുമെന്നും മന്ത്രി പറഞ്ഞു
