കൊല്ലം ദേശീയ പാത 744 ഇടമൺ മുതൽ കടമ്പാട്ടുകോണം വരെയും ഇടമൺ മുതൽ കേരള തമിഴ്‌നാട് അതിർത്തി വരെയും നാലുവരിയാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി വരികയാണെന്നും കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
ലോക്‌സഭയിലെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇക്കാര്യം സ്ഥിരീകരിച്ചത്. കേരള തമിഴ്‌നാട് അതിർത്തിയിൽ നിന്ന് തിരുമംഗലം സെക്ഷനിൽ ദേശീയപാത 744 ന്റെ ആകെ ദൂരം 146.90 കിലോമീറ്ററാണ്.
വടുഗപ്പട്ടി മുതൽ തെർക്കു വെങ്കനല്ലൂർ വരെയുള്ള നാലുവരിപ്പാതയ്ക്കായി 1346 കോടി രൂപ അനുവദിച്ചു. തിരുമംഗലം മുതൽ വടുഗപ്പട്ടി വരെയുള്ള ഭാഗത്തിന് 1076 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ നിക്ഷേപം ഈ മേഖലയിലെ റോഡ് ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിനും ഗതാഗത കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു.