കൊല്ലം-തേനി ദേശീയപാത 183 വികസനത്തിന്റെ ഭാഗമായി മാറ്റിസ്ഥാപിക്കേണ്ട വൈദ്യുതി തൂണുകൾ, ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ, വാട്ടർ അതോറിറ്റിയുടെ ജലവിതരണ പൈപ്പുകൾ എന്നിവയുടെ കണക്കെടുപ്പും മാറ്റിസ്ഥാപനച്ചിലവിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായുള്ള അന്തിമ തീരുമാനത്തിനായി നടത്തേണ്ട യൂട്ടിലിറ്റി സർവേ, കൊല്ലം മുതൽ ആലപ്പുഴ ജില്ലയിലെ ആഞ്ഞിലിമൂട് വരെ കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
പാതയുടെ 62 കിലോമീറ്റർ ദൂരത്തിൽ മൊത്തം 3,100-ഓളം വൈദ്യുതി തൂണുകൾ മാറ്റിസ്ഥാപിക്കേണ്ടതുണ്ട്, ഇതിൽ ഹൈടെൻഷൻ വൈദ്യുതി ലൈനുകളും ഉൾപ്പെടുന്നു. സ്ഥലം ഏറ്റെടുക്കുന്നതിനുശേഷം, ദേശീയപാതയുടെ അലൈൻമെന്റിൽ യൂട്ടിലിറ്റി ഡക്റ്റ് രൂപീകരിച്ച് അവ മാറ്റി സ്ഥാപിക്കും. ദേശീയപാത നിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളോടൊപ്പം യൂട്ടിലിറ്റി മാറ്റിസ്ഥാപനവും സമാന്തരമായി നടന്നു കൊണ്ടിരിക്കും. ഇതിന് ആവശ്യമായ ചെലവിന്റെ എസ്റ്റിമേറ്റ് വരും ദിവസങ്ങളിൽ തയ്യാറാകും, കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു

പ്രതീകാത്മക ചിത്രം