കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തെ തുടർന്ന് പ്രധാനാധ്യാപിക എസ്. സുജയെ സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു.
വിദ്യാർത്ഥി മിഥുൻ സ്കൂളിലെ സൈക്കിൾ ഷെഡിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചതാണ് നടപടിക്ക് കാരണം.
സ്കൂളിൽ കുട്ടികൾക്ക് ആവശ്യമായ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ പ്രധാനാധ്യാപികയുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയാണ് നടപടിയെടുത്തത്.
സസ്പെൻഷൻ ഉത്തരവ് ഉടനെ പ്രാബല്യത്തിൽ വരുമെന്നുമാണ് മാനേജ്മെന്റ് വ്യക്തമാക്കിയിരിക്കുന്നത്.
സീനിയർ അധ്യാപിക ജി. മോളി പകരം ചുമതലയേറ്റെടുക്കുമെന്ന് ഉത്തരവിൽ പറയുന്നു. അപകടത്തിൽ സ്കൂൾ മാനേജ്മെന്റിനും പ്രധാന അധ്യാപികയ്ക്കും ഗുരുതര വീഴ്ചയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സംഭവത്തെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ്, പൊതുവിദ്യാഭ്യാസ ഡയറക്ട്രേറ്റും ആവശ്യമായ അന്വേഷണ നടപടികൾ തുടരുകയാണ്.
