You are currently viewing കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം: ബിന്ദുവിന്റെ മകൾക്ക് ശസ്ത്രക്രിയ, മകനു സർക്കാർ ജോലി

കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം: ബിന്ദുവിന്റെ മകൾക്ക് ശസ്ത്രക്രിയ, മകനു സർക്കാർ ജോലി

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ  അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട  ബിന്ദുവിന്റെ മകളുടെ ശസ്ത്രക്രിയ ഇന്നലെ വിജയകരമായി നടന്നു. ശസ്ത്രക്രിയ എട്ട് മണിക്കൂർ നീണ്ടുനിന്നു.

അപകടവുമായി ബന്ധപ്പെട്ട ആശ്വാസ നടപടികളിന്റെ ഭാഗമായി, ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ബിന്ദുവിന്റെ മകൻക്ക് സർക്കാർ ജോലി നൽകാനും, കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ സഹായധനം അനുവദിക്കാനും തീരുമാനിച്ചു.

ആരോഗ്യവകുപ്പ് വകുപ്പ് മന്ത്രി വീണാ ജോർജ്, ബിന്ദുവിന്റെ ഭർത്താവായ വിശ്രുതനെ ഫോണിൽ വിളിച്ച് ദുഃഖത്തിൽ പങ്കുചേരുകയും സർക്കാർ കുടുംബത്തിനൊപ്പം നിലകൊള്ളുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.


Leave a Reply