You are currently viewing ബഹ്റൈനിൽ കോട്ടയം സ്വദേശി ജോബിൻ പി. വർഗീസ് നിര്യാതനായി

ബഹ്റൈനിൽ കോട്ടയം സ്വദേശി ജോബിൻ പി. വർഗീസ് നിര്യാതനായി

കങ്ങഴ:പുതുപ്പറമ്പിൽ(പകലോമറ്റം–ആലാംപള്ളി) വർഗീസ് സി. കുര്യൻ (ജോർജ്ജുകുട്ടി) യുടെ മകനായ ജോബിൻ പി. വർഗീസ് (ജോബി – 40) നിര്യാതനായി.
ബഹ്റൈനിലെ അൽ-സാവറി ട്രേഡിംഗ് കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു.
ഭൗതികശരീരം ഇന്ന് (നവംബർ 10, 2025) തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് പൊതു ദർശനത്തിനായി ഭവനത്തിൽ കൊണ്ടുവരും.
സംസ്കാരശുശ്രൂഷകൾ നവംബർ 11 ചൊവ്വാഴ്ച രാവിലെ 10.30ന് ഭവനത്തിലെ പ്രാർത്ഥനകൾക്ക് ശേഷം കങ്ങഴ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.
ഭാര്യ: സിനു കെ. കുര്യൻ (നഴ്സ്, ബഹ്റൈൻ) – വാഴൂർ കൊച്ചുവീട്ടിൽ കുടുംബാംഗം. മക്കൾ: ജൂവൽ മെറിൻ ജോബിൻ, ജനീസാ ആൻ ജോബിൻ (ഇരുവരും പൊത്തൻപുറം ബി.എം.എം. സ്കൂൾ വിദ്യാർത്ഥിനികൾ), ജസ്റ മറിയം ജോബിൻ.

Leave a Reply