You are currently viewing വിമാന താവളത്തിൽ അടിയന്തരാവസ്ഥ:ഹൈഡ്രോളിക് തകരാറിനെ തുടർന്ന് കോഴിക്കോട്-ദമാം വിമാനം തിരുവനന്തപുരത്ത് സുരക്ഷിതമായി ഇറക്കി.

വിമാന താവളത്തിൽ അടിയന്തരാവസ്ഥ:ഹൈഡ്രോളിക് തകരാറിനെ തുടർന്ന് കോഴിക്കോട്-ദമാം വിമാനം തിരുവനന്തപുരത്ത് സുരക്ഷിതമായി ഇറക്കി.

ഹൈഡ്രോളിക് തകരാറിനെ തുടർന്ന് കോഴിക്കോട് നിന്ന് ദമാമിലേക്ക് പോകേണ്ടിയിരുന്ന വിമാനം തലസ്ഥാനത്തേക്ക് തിരിച്ചുവിട്ടു
വിമാനം ഉച്ചയ്ക്ക് 12.15 ഓടെ   തിരുവനന്തപുരം വിമാനതാവളത്തിൽ സുരക്ഷിതമായി ലാൻ്റ് ചെയ്തെന്ന്   എയർപോർട്ട് വൃത്തങ്ങൾ അറിയിച്ചു.
പ്രതിസന്ധിയെ തുടർന്ന് വെള്ളിയാഴ്ച അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

രാവിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 182 യാത്രക്കാരുമായി പോയ എയർ-ഇന്ത്യ എക്‌സ്പ്രസ് IX 385-ന്റെ വാൽഭാഗം ടേക്ക് ഓഫിനിടെ റൺവേയിൽ ഇടിക്കുകയായിരുന്നു.
സുരക്ഷിതമായ ലാൻഡിംഗ് സുഗമമാക്കുന്നതിനായി അറബിക്കടലിൽ ഇന്ധനം ഒഴുക്കിയ ശേഷമാണ് വിമാനം വിമാനത്താവളത്തിൽ ഇറക്കിയതെന്ന് വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.

Leave a Reply