You are currently viewing 4252 വൈദ്യുതി ദുരുപയോഗം കേസുകളും 288 മോഷണങ്ങളും കെ.എസ്.ഇ.ബി കണ്ടെത്തി,41.14 കോടി രൂപ പിഴയായി ചുമത്തി.

4252 വൈദ്യുതി ദുരുപയോഗം കേസുകളും 288 മോഷണങ്ങളും കെ.എസ്.ഇ.ബി കണ്ടെത്തി,41.14 കോടി രൂപ പിഴയായി ചുമത്തി.

  • Post author:
  • Post category:Kerala
  • Post comments:0 Comments

തിരുവനന്തപുരം:
2024-25 സാമ്പത്തിക വർഷത്തിൽ കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡ് (കെ.എസ്.ഇ.ബി.)യുടെ ആൻ്റി പവർ തെഫ്റ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ 4252 വൈദ്യുതി ദുരുപയോഗ കേസുകളും 288 വൈദ്യുതി മോഷണങ്ങളും കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി. മൊത്തം 41.14 കോടി രൂപ പിഴയായി ചുമത്തി.

പിഴ അടക്കാത്തതിനാൽ ഒരാൾക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതായും കെ.എസ്.ഇ.ബി. അധികൃതർ അറിയിച്ചു. വൈദ്യുതി മോഷണവുമായി ബന്ധപ്പെട്ട് സൂചനകൾ നൽകുന്നവർക്കു പിഴ തുകയിൽനിന്ന് പാരിതോഷികം നൽകുന്ന സംവിധാനവും നിലവിലുണ്ട്.

സംസ്ഥാനത്തുടനീളമുള്ള ആൻ്റി പവർ തെഫ്റ്റ് സ്ക്വാഡ് ഓഫീസുകളുടെ ബന്ധപ്പെടാനുള്ള നമ്പറുകൾ:

വൈദ്യുതി ഭവൻ, തിരുവനന്തപുരം – 0471 -2444554
തിരുവനന്തപുരം 9446008154, 8155
കൊല്ലം 9446008480, 8481

പത്തനംതിട്ട (തിരുവല്ല) 9446008484, 8485
ആലപ്പുഴ 9496018592, 18623
കോട്ടയം 9446008156, 8157
ഇടുക്കി (വാഴത്തോപ്പ്) 9446008164, 8165
എറണാകുളം 9446008160, 8161
തൃശ്ശൂർ 9446008482, 8483
പാലക്കാട് 9446008162, 8163
മലപ്പുറം 9446008486, 8487
കോഴിക്കോട് 9446008168, 8169
വയനാട് (കൽപ്പറ്റ) 9446008170, 8171
കണ്ണൂർ 9446008488, 8489
കാസർകോട് 9446008172, 8173
കോൾ സെൻ്റർ നം. : 1912, 9496 01 01 01 (കോൾ & വാട്സാപ്)

വൈദ്യുതി മോഷണവും ദുരുപയോഗവും തടയാനുള്ള പൊതു സഹകരണത്തിന് കെ.എസ്.ഇ.ബി. ആഹ്വാനം ചെയ്യുന്നു.

Leave a Reply