
തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) യാത്രക്കാരുടെ വിശ്വാസവും ആവശ്യങ്ങളും മുൻനിർത്തി വിജയകരമായി നടത്തിവരുന്ന ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി ഗുരുവായൂർ ക്ഷേത്രം ദർശന യാത്രകൾ ആരംഭിച്ചു.

വിനോദവും വിജ്ഞാനവും തീർത്ഥാടനാനുഭവവും ഒരുമിച്ചുചേർക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത ബജറ്റ് ടൂറിസം യാത്രകൾ ഇതിനകം തന്നെ ജനശ്രദ്ധ നേടിയവയാണ്. യാത്രക്കാരുടെ അഭ്യർത്ഥന പരിഗണിച്ചാണ് പ്രശസ്തമായ ഗുരുവായൂർ ക്ഷേത്ര ദർശനം ഉൾപ്പെടുത്തി പ്രത്യേക യാത്രകൾ ആരംഭിച്ചതെന്ന് അധികൃതർ അറിയിച്ചു.
ഗുരുവായൂർ ക്ഷേത്രത്തിൽ ശാന്തവും സുഖകരവുമായി ദർശനാനുഭവം ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ബജറ്റ് ടൂറിസം വിഭാഗം ഒരുക്കിയിട്ടുണ്ട്. കൂടാതെ, മിതമായ നിരക്കിൽ താമസ സൗകര്യവും യാത്രയിലുടനീളം മാർഗനിർദ്ദേശം നൽകുന്നതിനായി കെഎസ്ആർടിസി ബജറ്റ് ടൂറിസം കോഡിനേറ്ററുടെ സേവനവും ലഭ്യമാകും.
ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും ജില്ലാ അടിസ്ഥാനത്തിൽ നിയോഗിച്ചിരിക്കുന്ന ബജറ്റ് ടൂറിസം കോഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ്.
District Co-ordinators – Official Contact Numbers
District Co-ordinators – Official Contact Numbers
Trivandrum North – 9188619378
Trivandrum South – 9188938522
Kollam – 9188938523
Pathanamthitta – 9188938524
Alappuzha – 9188938525
Kottayam – 9188938526
Idukki – 9188938527
Ernakulam – 9188938528
Thrissur – 9188938529
Palakkad – 9188938530
Malappuram – 9188938531
Kozhikode – 9188938532
Wayanad – 9188938533
Kannur & Kasaragod – 9188938534
State Co-ordinator – 9188938521
കെഎസ്ആർടിസിയോടൊപ്പം ഗുരുവായൂർ ദർശനത്തിനായി ഇന്ന് തന്നെ ബുക്ക് ചെയ്യാവുന്നതാണ്.