കൊല്ലം: എഴുകോൺ-ചീരൻകാവ് കാനറാ ബാങ്കിന് സമീപം കെ.എസ്.ആർ.ടി.സി ബസ്സും മാരുതി സ്വിഫ്റ്റ് കാറും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം നടന്നത്.
കൊല്ലം ഭാഗത്തു നിന്ന് വന്ന കെ.എസ്.ആർ.ടി.സി ബസ് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന രണ്ട് പേരെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും, ഒരാൾ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
മരിച്ചയാൾ കുണ്ടറ പെരുമ്പുഴ ജയേഷ് ഭവനിലെ രാമചന്ദ്രൻ പിള്ള ആണെന്ന് തിരിച്ചറിഞ്ഞു. അപകടത്തിൽ പെട്ട കാറ് കുണ്ടറയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് രക്ഷാപ്രവർത്തകരാണ് നീക്കം ചെയ്തത്.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
