You are currently viewing കെഎസ്ആർടിസി പെൻഷൻ: ആശങ്ക വേണ്ടെന്ന് ഗതാഗത മന്ത്രി

കെഎസ്ആർടിസി പെൻഷൻ: ആശങ്ക വേണ്ടെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പെൻഷൻകാർക്ക് പെൻഷൻ ലഭിക്കുന്നതിനെ കുറിച്ച് യാതൊരു ആശങ്കയും വേണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ അറിയിച്ചു. അടുത്ത 12 മാസത്തേക്ക് ആവശ്യമായ പെൻഷൻ നൽകുന്നതിനുള്ള എല്ലാ കരുതൽ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

കെഎസ്ആർടിസിയുടെ സാമ്പത്തിക സാഹചര്യം സംബന്ധിച്ചുണ്ടായ ആശങ്കകളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. പെൻഷൻ വിതരണത്തിൽ തടസ്സം ഉണ്ടാകില്ലെന്നും പെൻഷൻകാർക്ക് നിശ്ചിത സമയത്ത് തന്നെ ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.അതുപോലെ, കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ലഭിക്കുന്ന കാര്യത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

സമീപകാലങ്ങളിൽ കെഎസ്ആർടിസി വരുമാന വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.2026 ജനുവരി 5ന് കെഎസ്ആർടിസി ഒരുദിവസം നേടിയത് ₹13.01 കോടി രൂപയാണ്,ഇതിൽ ടിക്കറ്റ് വരുമാനം മാത്രം ₹12.18 കോടി രൂപയായിരുന്നു, ഇത് സർവകാല റെക്കോർഡായി മാറി.
ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിലാണെന്നും, മികച്ച ടിക്കറ്റ് വരുമാനം ലക്ഷ്യമാക്കി നിശ്ചയിച്ച ടാർജറ്റ് 83 ഡിപ്പോകൾക്ക് കൈവരിക്കാൻ കഴിഞ്ഞു എന്നും ഈയിടെ കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കിയിരുന്നു

Leave a Reply