You are currently viewing വിദ്യാർത്ഥികൾക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രയ്ക്ക് കെഎസ്ആർടിസിയുടെ സ്റ്റുഡന്റ്സ് ഡിജിറ്റൽ കൺസഷൻ കാർഡ് പദ്ധതി

വിദ്യാർത്ഥികൾക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രയ്ക്ക് കെഎസ്ആർടിസിയുടെ സ്റ്റുഡന്റ്സ് ഡിജിറ്റൽ കൺസഷൻ കാർഡ് പദ്ധതി

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് വേഗത്തിലും സൗകര്യപ്രദമായും യാത്ര ചെയ്യാൻ കെഎസ്ആർടിസി നടപ്പിലാക്കുന്ന സ്റ്റുഡന്റ്സ് ഡിജിറ്റൽ കൺസഷൻ കാർഡ് പദ്ധതി വലിയ സ്വീകരണം നേടുന്നു. കോൺടാക്റ്റ്‌ലസ് സ്മാർട്ട് കാർഡ് സംവിധാനം ലഭ്യമാക്കിയതോടെ, ബസ് ടിക്കറ്റിംഗ് മെഷീനുകളിൽ കാർഡ് ടാപ്പ് ചെയ്ത് വിദ്യാർത്ഥികൾക്ക് യാത്ര നടത്താം.
ഒരു മാസത്തിൽ 25 ദിവസത്തെ യാത്രകൾക്കാണ് കാർഡിലൂടെ അനുവദനീയമായിരിക്കുന്നത്. ഇതുവരെ 1,20,030 വിദ്യാർത്ഥികൾക്ക് കൺസഷൻ അംഗീകാരം ലഭിച്ചു. ഇതിൽ 38,863 വിദ്യാർത്ഥികൾക്ക് കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ 65,000 കാർഡുകൾ സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ സ്റ്റോക്കായി സൂക്ഷിച്ചിട്ടുണ്ട്.

ഘട്ടംഘട്ടമായി നിലവിലുള്ള പേപ്പർ കൺസഷൻ കാർഡ് സിസ്റ്റം പൂർണ്ണമായും ഡിജിറ്റൽ സംവിധാനമായി മാറ്റുകയാണ് കെഎസ്ആർടിസി. ഇതിലൂടെ സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും കോൺടാക്റ്റ്‌ലസ് സ്മാർട്ട് കാർഡ് ലഭ്യമാകും.
കൺസഷൻ കാർഡ് ലഭിക്കുന്നതിന് വിദ്യാർത്ഥികൾക്ക് https://concessionksrtc.com/ എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കെഎസ്ആർടിസിയുടെ ഈ നവീകരണ പദ്ധതി യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം ടിക്കറ്റിംഗ് പ്രക്രിയയും കൂടുതൽ സുതാര്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply